
സിനിമ മേഖലയിലെ മുതലെടുപ്പിനെ കുറിച്ച് നടിമാർ തുറന്നുപറയുന്ന കാലമാണിത്. ഒരിക്കൽ അനുഭവിക്കേണ്ടി വന്നിരുന്ന വേർതിരിവും മോശം അനുഭവങ്ങളും തുറന്നുപറയാൻ നടിമാർ തയ്യാറാകുന്നു എന്നത് ഏറെ പ്രാധാന്യം അർഹിക്കുന്ന കാര്യമാണ്. മീ ടൂ മൂവ്മെന്റ് ഒക്കെ വളരെയധികം രാഷ്ട്രീയ പ്രാധാന്യം അർഹിക്കുന്ന വിഷയമാണ്. ഇപ്പോഴിതാ, അത്തരമൊരു വെളിപ്പെടുത്തൽ നടത്തുകയാണ് നര്‍ത്തകി വർണിക സിന്ധു. നടി ആകണമെന്ന് ആഗ്രഹിച്ച തനിക്ക് സിനിമ മേഖലയിൽ നിന്നും നേരിടേണ്ടി വന്ന ദുരനുഭവമാണ് വർണിക തുറന്നു പറയുന്നത്.
അക്ഷയ് കുമാര്‍ നായകനായെത്തിയ സിനിമയില്‍ നായികയാക്കാമെന്ന് വാഗ്ദാനം ചെയ്ത് ചിലര്‍ അവസരം മുതലെടുക്കാന്‍ നോക്കിയെന്ന് വർണിക പറയുന്നു. ഫ്‌ലവേഴ്‌സ് ചാനലിലെ ഫ്‌ലവേഴ്‌സ് ഒരു കോടിയില്‍ സംസാരിക്കുകയായിരുന്നു സിന്ധു. അക്ഷയ് കുമാർ നായകനായ സിനിമയിൽ അഭിനയിച്ചാൽ 24 ലക്ഷം തരാമെന്ന് പറഞ്ഞിരുന്നുവെന്നും, പകരം മൂന്ന് പേർക്ക് അഡ്ജസ്റ്റ് ചെയ്യണമെന്നായിരുന്നു മാനേജർ ആവശ്യപ്പെട്ടതെന്നും വർണിക വെളിപ്പെടുത്തുന്നു.
Also Read:ബോളിവുഡ് താരങ്ങൾ ഇംഗ്ളീഷ് സംസാരിക്കുന്നതിനെതിരെ നവാസുദ്ദീൻ സിദ്ദിഖി
’24 ലക്ഷമാണ് അവർ ഓഫർ ചെയ്തത്. എന്നാൽ, ആ സിനിമ ചില കാരണങ്ങളാല്‍ വേണ്ടെന്ന് വെക്കുകയായിരുന്നു. അക്ഷയ് കുമാറായിരുന്നു ആ സിനിമയിലെ നായകന്‍. പിന്നീട് ഒരു മാനേജരാണെന്ന് തോന്നുന്നു, ഫോണില്‍ വിളിച്ചിട്ട് രണ്ടു മൂന്നു പേര്‍ക്ക് അഡ്ജസ്റ്റ് ചെയ്യുമോ എന്ന് ചോദിച്ചു. അപ്പോള്‍ അയാളെ അടിക്കാനാണ് തോന്നിയത്. അടിച്ചില്ല. പക്ഷേ അതോടെ അഭിനയത്തോടുള്ള എന്റെ മോഹം അടങ്ങി. അങ്ങനെയാണ് ഗ്രൂപ്പ് ഡാന്‍സിലേക്ക് മാറിയത്. എനിക്ക് ഒരുപാട് പണമൊന്നും വേണ്ട. ജീവിക്കാനുള്ളത് മതി. ഏത് മേഖലയാണെങ്കിലും യെസ് എന്ന വാക്കിനും നോ എന്ന വാക്കിനും ഒരു വിലയുണ്ട്. പിന്നെ വന്ന സിനിമാ ഓഫറുകളും മുന്‍പുണ്ടായ അനുഭവം പോലെയാകുമോ എന്ന് പേടിച്ച് ഒഴിവാക്കേണ്ടി വന്നിട്ടുണ്ട്. ജീവിച്ച് പോയാല്‍ മതി എന്നതിനാല്‍ ജീവിതം വിട്ടൊരു കളിയ്ക്ക് ഞാനില്ലെന്ന് അന്നേ തീരുമാനിച്ചതാണ്’, വർണിക പറയുന്നു.
Post Your Comments