പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായ ‘ജന ഗണ മന’ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ ഒരു അഭിമുഖത്തിൽ പൃഥ്വി അഭിനേതാക്കളെ കുറിച്ച് പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാകുന്നു. പൊതുവേ അഭിനേതാക്കളെല്ലാം നാര്സിസ്റ്റുകളാണെന്ന് പറയുകയാണ് പൃഥ്വിരാജ്. താനാണ് ഏറ്റവും മിടുക്കന് എന്ന വിചാരം എല്ലാ അഭിനേതാക്കള്‍ക്കും ഉണ്ടെന്നും എന്നാല്‍, ആരും അത് പുറത്ത് കാണിക്കില്ലെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു. പൃഥ്വിരാജിലെ സംവിധാകന് പൃഥ്വിരാജിലെ ആക്ടറിനെ എങ്ങനെ കാണുന്നു എന്ന അവതാരകന്റെ ചോദ്യത്തിനായിരുന്നു താരം ഇങ്ങനെ മറുപടി നൽകിയത്.
‘ആക്റ്റേഴ്സെല്ലാം അടിസ്ഥാനപരമായി നാര്‍സിസ്റ്റുകളാണ്. എനിക്ക് അറിയാവുന്ന എല്ലാവരും. ഞാനാണ് ഏറ്റവും മിടുക്കന്, എന്നെ വേണ്ട രീതിയില്‍ അവര്‍ ഉപയോഗിക്കുന്നില്ല എന്ന ധാരണ എല്ലാ അഭിനേതാക്കളുടെയും ഉള്ളിലുണ്ട്. ഞാനൊക്കെ എന്താണ്, അവര്‍ വലിയ ആള്‍ക്കാരല്ലേ എന്ന് എല്ലാവരും പറയും. പക്ഷേ ഉളളില്‍ ഞാനാണ് ഏറ്റവും മിടുക്കന്, എന്റെ ഫുള്‍ പൊട്ടന്‍ഷ്യല്‍ ഇവര്‍ കണ്ടിട്ടില്ല എന്നായിരിക്കും വിചാരിക്കുന്നത്. അത് എനിക്കുമുണ്ട്,’ പൃഥ്വിരാജ് പറഞ്ഞു.
‘ഡിജോ എന്നെ വെച്ച് ഒരു സിനിമ ചെയ്യാന്‍ വരുമ്പോള്‍ എന്തെങ്കിലും പുതിയത് അതില്‍ കാണുമെന്നാണ് ഞാന്‍ വിചാരിക്കുന്നത്. സംവിധായകനായി ഞാനെന്നെ കാണുമ്പോള്‍ ഉഗ്രന്‍ ആക്ടറാണല്ലോ, നന്നായി ഉപയോഗിക്കണം എന്നാണ് വിചാരിക്കുന്നത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments