GeneralLatest NewsMollywoodNEWS

വിജയ് ബാബുവിനെ ഭാരവാഹിത്വത്തില്‍ നിന്നും നീക്കിയേക്കും: നടപടിയുമായി ‘അമ്മ’

വിഷയത്തില്‍ വിശദീകരണത്തിനായി വിജയ് ബാബു ഒരു ദിവസം ആവശ്യപ്പെട്ടിരുന്നു

ബലാത്സംഗ ആരോപണം നേരിടുന്ന നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ നടപടി സ്വീകരിക്കാനൊരുങ്ങി താര സംഘടനയായ ‘അമ്മ’. വിജയ് ബാബുവിനെ അടുത്ത ദിവസം അമ്മ ഭാരവാഹിത്വത്തില്‍ നിന്നും നീക്കിയേക്കും എന്ന് ഒരു മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. നടനെതിരെയുള്ള നടപടിയ്ക്ക് സംഘടനാ പ്രസിഡന്റ് മോഹന്‍ലാല്‍ വാക്കാല്‍ സമ്മതം നല്‍കിയിട്ടുണ്ടെന്നും ന്യൂസ് ചാനലിൽ പറയുന്നു.

വിജയ് ബാബുവിനെതിരെയുള്ള നടപടിയ്ക്കായി അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ വനിതകള്‍ ഒറ്റക്കെട്ടായി ആവശ്യം ഉന്നയിച്ചിട്ടുണ്ട്. വിഷയത്തില്‍ വിശദീകരണത്തിനായി വിജയ് ബാബു ഒരു ദിവസം ആവശ്യപ്പെട്ടിരുന്നു. ഈ സമയപരിധി തീരുന്ന സാഹചര്യത്തിലാണ് സംഘടന നടപടിയ്ക്ക് ഒരുങ്ങുന്നതെന്നാണ് റിപ്പോട്ടർ ചാനൽ നൽകുന്ന വാർത്ത.

read also: പെട്ടെന്ന് വിജയ് ബാബു എന്റെ ചുണ്ടിൽ ചുംബിക്കാൻ ചാഞ്ഞു, അയാളെ ശിക്ഷിക്കണം’: വിജയ് ബാബുവിനെതിരെ വീണ്ടും ആരോപണം

താരത്തിനെതിരെ വീണ്ടും ആരോപണമുയർത്തി ഒരു യുവതികൂടി രംഗത്തെത്തിയിരിക്കുകയാണ്. സിനിമാ ചർച്ചയ്ക്കിടയിൽ തന്നെ ചുംബിക്കാൻ ശ്രമിച്ചുവെന്നാണ് യുവതിയുടെ ആരോപണം. വിജയ് ബാബു മുൻ‌കൂർ ജാമ്യത്തിനായി അപേക്ഷ നൽകിയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button