ലൈംഗികാരോപണം നേരിടുന്ന നടനും നിർമാതാവുമായ വിജയ് ബാബുവിനെ പിടികൂടാൻ കേരള പൊലീസിന് ഇത് വരെ കഴിഞ്ഞിട്ടില്ല. ഗുരുതര ആരോപണങ്ങൾ നടനെതിരെ ഉയർന്നിട്ടും പ്രതികരിക്കാത്ത താര സംഘടനയയ്ക്ക് നേരെ വിമർശനം ശക്തമാകുകയാണ്. ഈ സാഹചര്യത്തിൽ, ഡബ്ല്യൂസിസിയ്ക്ക് പിന്നാലെ നടിക്ക് പിന്തുണ പ്രഖ്യാപിച്ച് റിമ കല്ലിങ്കൽ. ഇതാദ്യമായാണ് സിനിമാ മേഖലയിൽ നിന്ന് ഒരാൾ നടിക്കു പരസ്യപിന്തുണയുമായി രംഗത്തു വരുന്നത്.
നടിയെ പിന്തുണച്ചുകൊണ്ടുള്ള വിമൻ ഇൻ സിനിമ കലക്ടീവിന്റെ പ്രസ്താവന സ്വന്തം പേജിൽ പങ്കുവച്ച റിമ കല്ലിങ്കൽ ‘അതിജീവിതയ്ക്കൊപ്പം നിൽക്കുന്നു’ എന്ന അടിക്കുറിപ്പും നൽകി. കൂടാതെ, വിജയ് ബാബുവിനെതിരെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച പോസ്റ്ററും റിമ ഷെയർ ചെയ്തു. ലൈംഗിക ആരോപണം ഉയർന്നതിനു പിന്നാലെ ‘ഊള ബാബുവിനെ പോലെയാകരുത്’ എന്ന തലക്കെട്ടോടെ നിരവധി മീമുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
‘ഊള ബാബു അതിജീവിതയോട് സ്വഭാവ സർട്ടിഫിക്കറ്റ് ചോദിക്കുന്നു. നിങ്ങൾ ഊള ബാബുവിനെ പോലെയാകരുത്’ എന്ന ആശയം പങ്കുവയ്ക്കുന്ന കാർട്ടൂൺ പോസ്റ്റർ റിമ സമൂഹമാധ്യമത്തിൽ സ്റ്റാറ്റസ് ആയി പങ്കുവച്ചു.
Post Your Comments