‘ഓപ്പറേഷന് ജാവ’ എന്ന ചിത്രത്തിന് ശേഷം തരുണ്‍ മൂര്‍ത്തി ഒരുക്കുന്ന ചിത്രമാണ് ‘സൗദി വെള്ളക്ക’. ലുക്ക് മാന്‍ അവറാന്, ദേവീ വര്‍മ്മ, സിദ്ധാര്‍ഥ് ശിവ, ബിനു പപ്പു, സുജിത്ത് ശങ്കര്‍, ഗോകുലന്, ശ്രിന്ധ, റിയ സെയ്റ, ധന്യ, അനന്യ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം കഥ പറയുന്നത്. ഒരു കേസുമായി ബന്ധപ്പെട്ട സംഭവമാണ് കഥയുടെ പശ്ചാത്തലം. ഉര്‍വശി തിയറ്റേഴ്സിന്റെ ബാനറില്‍ സന്ദിപ് സേനനാണ് ചിത്രം നിര്‍മിക്കുന്നത്.
ഇപ്പോളിതാ, ചിത്രത്തിന്റെ രസകരമായ ടീസർ പുറത്ത് വന്നിരിക്കുകയാണ്. മോഹന്‍ലാല്‍, ടൊവിനോ തോമസ്, ആസിഫ് അലി, രജിഷ വിജയന്, അപര്‍ണ ബാലമുരളി, വിനീത് ശ്രീനിവാസന് തുടങ്ങിയ താരങ്ങള്‍ ടീസര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ റിലീസ് ചെയ്തു. ഒരു കോമഡി എന്റര്ടെയ്നറായിരിക്കും ചിത്രമെന്ന സൂചനയാണ് ടീസറിൽ നിന്ന് ലഭിക്കുന്നത്. ഒരു കോടതി മുറിയാണ് ടീസറിന്റെ കഥാ പരിസരം. ‘വെള്ളക്ക’ എന്ന വസ്തുവിന് പല പ്രദേശങ്ങളില്‍ പറയുന്ന പേര് പറഞ്ഞാണ് ടീസർ ആരംഭിക്കുന്നത്.
ശരണ്‍ വേലായുധനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. ചിത്രത്തിന്റെ സഹനിര്‍മ്മാതാവ് ഹരീന്ദ്രനും എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സംഗീത് സേനനുമാണ്.
Post Your Comments