BollywoodCinemaGeneralIndian CinemaLatest NewsMovie GossipsNEWSWOODs

‘ഹിന്ദിയെ രാഷ്ട്ര ഭാഷയെന്ന് വിളിക്കാനാകില്ല’: ഇന്ത്യയുടെ പൊതുവായ ഭാഷ വ്യക്തമാക്കി സോനു സൂദ്

മുംബൈ: ഹിന്ദി ഭാഷയെക്കുറിച്ച് നടന്‍മാരായ കിച്ചാ സുദീപും അജയ് ദേവ്ഗണും നടത്തുന്ന വാദപ്രതിവാദങ്ങളിൽ, പ്രതികരണവുമായി നടന്‍ സോനു സൂദ് രംഗത്ത്. ഹിന്ദിയെ രാഷ്ട്ര ഭാഷ എന്ന് വിളിക്കാനാകില്ലെന്ന് സോനു സൂദ് പറഞ്ഞു. ഇന്ത്യയുടെ പൊതുവായ ഭാഷ വിനോദമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഹിന്ദിയെ രാഷ്ട്ര ഭാഷയെന്ന് വിളിക്കാനാകുമെന്ന് എനിക്ക് തോന്നുന്നില്ല. ഇന്ത്യയ്ക്ക് ഒരു ഭാഷ മാത്രമേയുള്ളു, അത് വിനോദമാണ്. വിനോദത്തിന് ഭാഷ പ്രസക്തമല്ല. നിങ്ങള്‍ ഏത് ഭാഷയില്‍ നിന്നുള്ളയാളാണെങ്കിലും പ്രേക്ഷകരെ രസിപ്പിക്കാന്‍ കഴിഞ്ഞാല്‍ അവര്‍ നിങ്ങളെ ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്യും. നല്ല സിനിമകള്‍ മാത്രമേ പ്രേക്ഷകർ സ്വീകരിക്കുകയുമുള്ളൂ’ സോനു സൂദ് വ്യക്തമാക്കി.

‘കെജിഎഫ് ചാപ്റ്റർ 3’ എനിക്കും സർപ്രൈസ് ആയിരുന്നു, ആ രഹസ്യം അറിയുമായിരുന്നത് 3 പേർക്ക് മാത്രം: ശ്രീനിധി ഷെട്ടി

നേരത്തെ, ഹിന്ദി ഒരു ദേശീയ ഭാഷയല്ലെന്ന് കിച്ചാ സുദീപ് അഭിപ്രായപ്പെട്ടിരുന്നു. ഇതിന് മറുപടിയായി, ‘പിന്നെ എന്തിനാണ് നിങ്ങളുടെ സിനിമകൾ ഹിന്ദിയില്‍ മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തിക്കുന്നത്’ എന്ന് അജയ് ദേവ്ഗൺ ചോദിച്ചു. ഈ തര്‍ക്കത്തില്‍, ഇരു ഭാഗത്തോടും യോജിച്ചും വിയോജിച്ചും നിരവധിപ്പേർ അഭിപ്രായവുമായി രംഗത്ത് വന്നിരുന്നു.

shortlink

Related Articles

Post Your Comments


Back to top button