വിഘ്നേഷ് ശിവൻ സംവിധാനം ചെയ്യുന്ന ‘കാതുവാക്കിലെ രണ്ടു കാതല്‍’ ഇന്ന് തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ത്രികോണ പ്രണയകഥ പറയുന്ന ചിത്രത്തിൽ വിജയ് സേതുപതിയാണ് നായകനായെത്തുന്നത്. നയൻതാരയും സാമന്തയുമാണ് നായികമാർ. ഇപ്പോളിതാ, ചിത്രത്തിന്റെ ആദ്യ പ്രദർശനത്തിന് മണിക്കൂറുകൾക്ക് മുൻപ് തിരുപ്പതി ദർശനം നടത്തിയിരിക്കുകയാണ് നയൻതാരയും വിഘ്നേഷ് ശിവനും. പുലർച്ചെ രണ്ട് മണിക്കാണ് ഇരുവരും ക്ഷേത്ര ദർശനം നടത്തിയത്. വിഘ്നേഷ് തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ദർശനം നടത്തിയതിന്റെ ചിത്രം പങ്കുവച്ചത്. ‘കാതുവാക്കിലെ രണ്ടു കാതല്‍’ എന്ന ഹാഷ് ടാഗും ചിത്രത്തിനൊപ്പം ചേർത്തിട്ടുണ്ട്.
വിഘ്നേഷ് ശിവനും നയൻതാരയും സെവൻ സ്ക്രീൻ സ്റ്റുഡിയോസും ചേർന്നാണ് ‘കാതുവാക്കിലെ രണ്ടു കാതല്‍’ നിർമ്മിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത്.
പ്രണയ ജോഡികളായ ഇരുവരും നേരത്തെ ചോറ്റാനിക്കര മകം തൊഴാൻ എത്തിയതും വാർത്തയായിരുന്നു. ‘നാനും റൗഡി നാന് താന്‍’ എന്ന സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു നയൻതാരയും വിഘ്നേഷും പ്രണയത്തിലാകുന്നത്. ഇരുവരുടെയും വിവാഹം അടുത്ത് തന്നെ ഉണ്ടാകുമെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.
Post Your Comments