ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാലിനെ നായകനാക്കി പൃഥിരാജ് ഒരുക്കുന്ന ‘എമ്പുരാൻ’. ‘ലൂസിഫറി’ന്റെ രണ്ടാം ഭാഗമായാണ് ‘എമ്പുരാൻ’ എത്തുന്നത്. ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ സ്റ്റീഫൻ നെടുമ്പള്ളിയുടെ രണ്ടാം വരവിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇപ്പോഴിതാ, എമ്പുരാൻ എന്ന് തുടങ്ങും എന്ന ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകൻ പൃഥ്വിരാജ്. 2023-ന്റെ തുടക്കത്തില്‍ ‘എമ്പുരാ’ന്റെ ഷൂട്ട് തുടങ്ങണം എന്ന് ആഗ്രഹിക്കുന്നതായി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു.
പൃഥ്വിരാജിന്റെ വാക്കുകൾ:
2023-ന്റെ തുടക്കത്തില്‍ ‘എമ്പുരാ’ന്റെ ഷൂട്ട് തുടങ്ങണം എന്നാണ് ആഗ്രഹിക്കുന്നത്. ‘ആടുജീവിത’ത്തിന്റെ അള്‍ജീരിയയിലുള്ള ഷൂട്ടിന് ശേഷം ജോര്‍ദാനിലേക്ക് പോകും, അവിടേക്ക് മുരളിയും വരുന്നുണ്ട്. അവിടെ ഇരുന്ന് ചിത്രത്തിന്റെ ഫസ്റ്റ് ഡ്രാഫ്റ്റ് വായിക്കാനാണ് തീരുമാനം. പിന്നീട്, തന്റെ മനസ്സില്‍ ഒരു പ്ലാനുണ്ടാക്കി നാട്ടില്‍ തിരിച്ച് വരുമ്പോള്‍ അതിന്റെ കാര്യങ്ങള്‍ നടക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാവരെയും പോലെ തന്നെ ഞാനും ഈ സിനിമയെ വളരെ ആകാംക്ഷയോടെയാണ് കാണുന്നത്.
‘ലൂസിഫറി’ലെ മിക്ക താരങ്ങളും ‘എമ്പുരാനി’ലും ഉണ്ടാവും എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മുരളി ഗോപിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Post Your Comments