
ടെലിവിഷൻ പരിപാടികളിലെ അവതാരകനായും സിനിമാ നടനായും രമേശ് പിഷാരടി മലയാളികൾക്ക് സുപരിചിതനാണ്. നടനെന്നതിലുപരി മിമിക്രി കലാകാരനായാണ് പിഷാരടി ആരാധകരുടെ സ്നേഹം പിടിച്ചു പറ്റിയത്. സംവിധായകനെന്ന നിലയിലും പിഷാരടി കഴിവ് തെളിയിച്ചിട്ടുണ്ട്. 2009-ൽ പുറത്തിറങ്ങിയ ‘കപ്പല്‍ മുതലാളി’ എന്ന ചിത്രത്തിൽ നായകനായും താരമെത്തി. നിതിന്‍ ദേവിദാസ് സംവിധാനം ചെയ്ത ‘നോ വേ ഔട്ട്’ എന്ന ചിത്രമാണ് നടന്റേതായി അവസാനം പുറത്തിറങ്ങിയത്. ഇപ്പോളിതാ, സിനിമാ മേഖലയില്‍ തനിക്ക് ഇഷ്ടം തോന്നിയ നടനെ കുറിച്ചും നടിയെ കുറിച്ചും പ്രണയം തോന്നിയ നടിയെ കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് പ്രിയ താരം. ഇഷ്ടം തോന്നിയ നടിമാരുടെ കാര്യം പറഞ്ഞാല്‍ കാലഘട്ടം മാറുന്നതിന് അനുസരിച്ച് അത് മാറിക്കൊണ്ടിരിക്കുമെന്നായിരുന്നു നടന്റെ മറുപടി.
രമേശ് പിഷാരടിയുടെ വാക്കുകൾ:
ഇഷ്ടം തോന്നിയ നടിമാരുടെ കാര്യം പറഞ്ഞാല്‍ കാലഘട്ടം മാറുന്നതിന് അനുസരിച്ച് അത് മാറിക്കൊണ്ടിരിക്കും. ഇപ്പോൾ മികച്ച് നിൽക്കുന്ന ഒരു നടി ദീപിക പദുക്കോണ്‍ ആണ്. സായ് പല്ലവിയെയും ഇഷ്ടമാണ്, നടിയുടെ തെലുങ്ക് പാട്ടിന്റെ ഡാന്‍സൊക്കെ ഞാൻ കണ്ടിരിക്കാറുണ്ട്. മലയാള നടിമാരിൽ ഇഷ്ടം മഞ്ജു വാര്യരോടാണ്. നടന്മാരില് കുഞ്ചാക്കോ ബോബനോടാണ് ഇഷ്ടം. അദ്ദേഹത്തെ വച്ച് ഒരു സിനിമ ചെയ്യണമെന്നും ആഗ്രഹമുണ്ട്.
കൂടെ അഭിനയിച്ച നടിമാരോടൊന്നും തനിക്ക് പ്രണയം തോന്നിയിട്ടില്ല, അത് തോന്നിയത് വേറെ ചിലരോടാണ്. എനിക്ക് പ്രണയം തോന്നിയത് തൃഷയോടാണ്. പ്രണയം തോന്നിയതിന് കുഴപ്പമൊന്നും ഇല്ലല്ലോ. ഇഷ്ടമുള്ളവർ മാത്രമല്ല, ഇഷ്ടമില്ലാത്തവരും സിനിമയില്‍ ഉണ്ട്. അവര്‍ നമ്മോട് ഒന്നും ചെയ്തില്ലെങ്കിലും അവരോട് നമുക്കൊരു ഇഷ്ടക്കുറവുണ്ടാകും.
Post Your Comments