സ്പൈനൽ മസ്കുലർ അട്രോഫി ബാധിച്ച ഷൊര്‍ണൂർ കല്ലിപ്പാടം സ്വദേശി ഗൗരി ലക്ഷ്മിയുടെ ചികിത്സക്കായി സഹായമഭ്യർത്ഥിച്ച് നടൻ ഇന്ദ്രൻസ്. എല്ലാവരും ഒന്നു കൂടി മനസ്സ് വെക്കണം എന്നും കൈവിടാതെ ചേർത്ത് പിടിക്കാം ഈ കുരുന്നിനെ എന്നും ഇന്ദ്രൻസ് സമൂഹമാധ്യമത്തിൽ കുറിച്ചു. 16 കോടി രൂപയാണ് ഗൗരിയുടെ ചികിത്സയ്ക്കായി വേണ്ടത്. ഇതുവരെ സമാഹരിക്കാനായത് 11 കോടി രൂപ മാത്രമാണ്. 18 ദിവസത്തിനുള്ളിൽ ബാക്കി തുകകൂടി കണ്ടെത്താൻ കഴിഞ്ഞാൽ മാത്രമേ ഗൗരിയുടെ ചികിത്സക്കുള്ള മരുന്ന് വിദേശത്ത് നിന്നും എത്തിക്കാൻ സാധിക്കുകയുള്ളുവെന്നും താരം കുറിച്ചു. ഒപ്പം ബാങ്ക് അക്കൗണ്ട് വിവരങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:
ഗൗരി ലക്ഷ്മി. ഷൊർണ്ണൂർ സ്വദേശികളായ ലിജുവിന്റേയും നിതയുടേയും മകളാണ്. ഒന്നര വയസ്സുകാരിയായ ഗൗരി ലക്ഷ്മി സ്പൈനൽ മസ്കുലർ അട്രോഫി എന്ന അപൂർവ്വ അസുഖം ബാധിച്ച് ചികിത്സയിലാണ്. എസ്എംഎയ്ക്കുള്ള ഫലപ്രദമായ ചികിത്സ16 കോടിയോളം ചെലവ് വരുന്ന ജീൻ തെറാപ്പിയാണ്. ഗൗരി ലക്ഷ്മി യുടെ ചികിത്സക്കായി നമുക്ക് ഇതു വരെ സമാഹരിക്കാനായത് 11 കോടി രൂപയാണ്. ഇനിയും വേണം 5 കോടി രൂപ കൂടി. ചികിത്സക്കായുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു. എല്ലാവരും ഒന്നു കൂടി മനസ്സ് വെക്കണം. കൈവിടാതെ ചേർത്ത് പിടിക്കാം ഈ കുരുന്നിനെ.
A/C Name: GOWRILAKSHMI CHIKILTSA SAHAYA SAMITHI
A/C no: 40887974408
IFSC: SBIN0070787
Branch: SBI Shoranur
Swift code: SBININBB397
State Bank of India
A/C Name: Liju K.L
Punjab National BankA/C no: 4302001700011823
IFSC: PUNB0430200
Branch: Kulappully
Swift code: PUNBINBB
A/C Name: Liju K.L
HDFC BANKA/C no: 50100513702574
IFSC:HDFC0002348
Branch: Shoranur
Swift code: HDFCINBB
Google pay :9605332159, 9847200415, 8089670415
Post Your Comments