GeneralHollywoodLatest NewsNEWS

ഭാര്യ വലിച്ചെറിഞ്ഞ വോഡ്കയുടെ കുപ്പി കൊണ്ട് കയ്യിലെ എല്ല് പൊട്ടി, ചോരകൊണ്ട് ഭാര്യയുടെ ഉപദ്രവങ്ങള്‍ ചുമരില്‍ എഴുതി: നടൻ

ജോണ്‍ ഡെപ്പിന്റെ പരസ്പരവിരുദ്ധമായ ഈ പറച്ചിൽ കോടതിമുറിയില്‍ ചിരി ഉണര്‍ത്തി

ഭാര്യയിൽ നിന്നും നേരിട്ട ക്രൂരതകൾ കോടതിയിൽ തുറന്ന് പറഞ്ഞ് ഹോളിവുഡ് താരം ജോണി ഡെപ്പ്. മുന്‍ ഭാര്യ ആംബര്‍ ഹേഡില്‍ നിന്നും നേരിട്ട ദുരനുഭവങ്ങളാണ് കോടതിയില്‍ താരം പങ്കുവച്ചത്. ആംബര്‍ ഹേഡിനെതിരെയുള്ള മാനനഷ്ടക്കേസിന്റെ വിചാരണക്കിടയിലാണ് സംഭവം.

ഭാര്യ ആംബര്‍ ഹേഡ് വലിച്ചെറിഞ്ഞ വോഡ്കയുടെ കുപ്പി കൊണ്ട് കയ്യിലെ എല്ല് പൊട്ടിയെന്നും വിരലിലെ ചോരകൊണ്ട് ഭാര്യ ചെയ്യുന്ന ഉപദ്രവങ്ങള്‍ ചുമരില്‍ എഴുതിയിട്ടുണ്ടെന്നുമാണ് ജോണി ഡെപ്പ് പറഞ്ഞത്. ജാക് സ്പാരോ ആയി അഭിനയിച്ച സിനിമകളൊന്നും താന്‍ ഇതുവരെ കണ്ടിട്ടില്ലെന്നും എന്നിരുന്നാലും ആ സിനിമ വളരെ നന്നായി ചെയ്തിട്ടുണ്ടെന്നും ഡെപ്പ് പറയുന്നു. ഇത്തരത്തില്‍ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ഡെപ്പ് കോടതിയില്‍ പറഞ്ഞത്.

read also: ‘നിങ്ങളുടെ മനസ് കീഴടക്കാന്‍ ഞങ്ങള്‍ തയ്യാറായിക്കഴിഞ്ഞു’: സേതുരാമയ്യരുടെ അഞ്ചാം വരവിനെപ്പറ്റി സംവിധായകൻ

ജോണ്‍ ഡെപ്പിന്റെ പരസ്പര വിരുദ്ധമായ ഈ പറച്ചിൽ കോടതിമുറിയില്‍ ചിരി ഉണര്‍ത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. യുഎസിലെ വിര്‍ജീനിയയിലെ ഫെയര്‍ഫാക്‌ട് കൗണ്ടി സര്‍ക്യൂട്ട് കോടതിയില്‍ വച്ചായിരുന്നു വിചാരണ.

shortlink

Related Articles

Post Your Comments


Back to top button