
നടി അമീഷ പട്ടേലിനെതിരെ വഞ്ചനക്കുറ്റത്തിന് പരാതി. സാമൂഹ്യ പ്രവര്ത്തകന് സുനില്‍ ജെയിനാണ് പരാതി നല്‍കിയത്. പ്രതിഫലം പൂര്‍ണ്ണമായും കൈപ്പറ്റിയെങ്കിലും അവതരിപ്പിക്കാമെന്നേറ്റ നൃത്തം പൂര്‍ണ്ണമായും അവതരിപ്പിക്കാതെ നടി മടങ്ങിയെന്നാണ് പരാതി. മധ്യപ്രദേശിലെ ക്വാണ്ടയില്‍ നവ്ചന്ദി മഹോത്സവത്തിന്റെ ഭാഗമായി നടന്ന പരിപാടിയില്‍ നൃത്തമവതരിപ്പിക്കാമെന്നേറ്റ അമീഷ 4.25 ലക്ഷം രൂപയാണ് പ്രതിഫലമായി വാങ്ങിയത്. എന്നാൽ, അഞ്ച് മിനുറ്റ് മാത്രം നൃത്തം ചെയ്ത് പരിപാടി പൂര്‍ണ്ണമാക്കാതെ നടി മടങ്ങിയെന്നാണ് ആരോപണം.
ഏപ്രില്‍ 23നാണ് സംഭവം നടന്നതെന്ന് പരാതിയിൽ പറയുന്നു. അതേസമയം, വേണ്ടത്ര സൗകര്യങ്ങള്‍ ഒരുക്കാത്തതിനാലാണ് താന്‍ സ്ഥലത്ത് നിന്നും പെട്ടന്ന് മടങ്ങിയതെന്നും അതുകൊണ്ടാണ് നൃത്തം പൂർത്തിയാക്കാൻ കഴിയാത്തതെന്നുമാണ് താരത്തിന്റെ പ്രതികരണം. മടങ്ങിയതിന്റെ പേരില്‍ തനിക്കെതിരെ വധഭീഷണിയുണ്ടായെന്നും അമീഷ പറഞ്ഞു.
2000 ല്‍ പുറത്തിറങ്ങിയ ‘കഹോ ന പ്യാര് ഹേ’ എന്ന ചിത്രത്തിലൂടെയായിരുന്നു അമീഷയുടെ അരങ്ങേറ്റം. ഹൃത്വിക് റോഷന് നായകനായ ചിത്രം വന്‍ വിജയമായി മാറുകയായിരുന്നു. ആദ്യ ചിത്രത്തിലൂടെ തന്നെ അമീഷയും ഹൃത്വിക്കും ബോളിവുഡിലെ സൂപ്പര്‍ ജോഡികളായി മാറി. പിന്നീട്, ‘റേസ് 2’, ‘ഭൂല്‍ ഭുലയ്യ’, ‘ഗദ്ദാര്‍’ തുടങ്ങി ഒരുപാട് ഹിറ്റ് ചിത്രങ്ങളിലെ നായികയായും അമീഷ തിളങ്ങി.
Post Your Comments