CinemaGeneralIndian CinemaLatest NewsMollywood

ഹൊറർ ചിത്രവുമായി ആഷിഖ് അബു: ‘നീലവെളിച്ചം’ ചിത്രീകരണം തുടങ്ങി

ആഷിഖ് അബു സംവിധാനം ചെയ്യുന്ന ഹൊറർ ചിത്രം ‘നീലവെളിച്ച’ത്തിന്റെ ചിത്രീകരണം കണ്ണൂരിലെ പിണറായിയിൽ തുടങ്ങി. റിമ കല്ലിങ്കൽ, ടോവിനോ തോമസ് തുടങ്ങി ചിത്രത്തിലെ അണിയറ പ്രവർത്തകരും സ്വിച് ഓൺ കർമ്മത്തിൽ പങ്കെടുത്തു. വൈക്കം മുഹമ്മദ് ബഷീറിന്റെ ചെറുകഥയായ ‘നീലവെളിച്ച’ത്തിൽ നിന്നെടുത്ത 1964ല്‍ പുറത്തിറങ്ങിയ ‘ഭാര്‍ഗവീനിലയം’ എന്ന സിനിമയുടെ പുനരാവിഷ്‌കാരമാണ് ഈ ചിത്രം. മലയാളത്തിലെ എക്കാലത്തെയും എവര്‍ഗ്രീന്‍ ഹൊറര്‍ ചിത്രങ്ങളില്‍ ഒന്നാണ് വൈക്കം മുഹമ്മദ് ബഷീര്‍ കഥയും തിരക്കഥയും നിര്‍വഹിച്ച ‘ഭാര്‍ഗവീനിലയം’. എ. വിന്‍സന്റ് സംവിധാനം ചെയ്ത സിനിമയില്‍ മധു, പ്രേം നസീര്‍, വിജയ നിര്‍മല എന്നിവരായിരുന്നു കേന്ദ്രകഥാപാത്രങ്ങളായെത്തിയത്.

ടൊവിനോ തോമസ്, റിമ കല്ലിങ്കല്‍, റോഷന്‍ മാത്യൂസ്, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരാണ് ‘നീലവെളിച്ച’ത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒപിഎം സിനിമാസിന് വേണ്ടി ആഷിഖ് അബുവും റിമാ കല്ലിങ്കലും സന്തോഷ് ടി കുരുവിളയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബിജിപാലും റെക്‌സ് വിജയനും സംഗീതമൊരുക്കുന്ന, ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് ​ഗിരീഷ് ഗംഗാധരനാണ്. സൈജു ശ്രീധരന്‍ എഡിറ്റിംഗ് നിര്‍വഹിക്കും.

പൃഥ്വിരാജ് സുകുമാരന്‍, കുഞ്ചാക്കോ ബോബന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി പ്രഖ്യാപിച്ചിരുന്ന സിനിമ, ഒടുവിൽ ടൊവിനോ തോമസ്, റോഷൻ മാത്യു എന്നിവരിലേക്ക് എത്തുകയായിരുന്നു. നേരത്തെ ഏറ്റെടുത്തിരുന്ന സിനിമകളുടെ തിരക്കിനെ തുടര്‍ന്നാണ് ഇരുവരും സിനിമയില്‍ നിന്നും പിന്‍മാറിയത്. പിന്നീട് കുഞ്ചാക്കോ ബോബന് പകരമായെത്തിയ ആസിഫ് അലിയും ഡേറ്റ് ക്ലാഷിനെ തുടര്‍ന്ന് പിന്മാറിയിരുന്നു.

 

shortlink

Related Articles

Post Your Comments


Back to top button