മലയാള സിനിമാ മേഖലയിലെ പ്രവർത്തക സംഘമായ ഭചസ് സംഘടനയുടെ പുതിയ ഭാരവാഹികൾക്ക് ആശംസകളുമായി നടൻ ഹരീഷ് പേരടി. ഭാരതീയ ചലച്ചിത്ര സംഘടന എന്നാണു ഭചസിന്റെ പൂർണ്ണ രൂപം. സംഘടനയുടെ പുതിയ പ്രസിഡന്റ് ആയി നിജില ദിവാകരെയും ജനറൽ സെക്രട്ടറിയായി ദിനേശ് കോഴിക്കോടിനേയും തിരഞ്ഞെടുത്തു.
രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ സുഹൃത്തുക്കളുടെ സന്തോഷത്തെ മാറ്റിനിർത്താൻ തനിക്കാവില്ലെന്നു കുറിച്ചുകൊണ്ടാണ് ഹരീഷ് പേരടി സിനിമയിലെ ബിജെപി സുഹൃത്തുക്കൾക്ക് ആശംസകൾ അറിയിച്ചത്.
read also: പറഞ്ഞാല്‍ പറഞ്ഞത് പോലെ ചെയ്യുന്ന സുരേഷേട്ടന് ഒരു അത്ഭുതമാണ്: സുരേഷ് ഗോപിയെ കുറിച്ച് ടിനി ടോം
കുറിപ്പ് പൂർണ്ണ രൂപം
രാഷ്ട്രിയ അഭിപ്രായ വിത്യാസങ്ങളുടെ പേരിൽ സുഹൃത്തുക്കളുടെ സന്തോഷത്തെ മാറ്റിനിർത്താൻ എനിക്കാവില്ല…അവരുടെ അംഗീകാരം എനിക്കും സന്തോഷിക്കാൻ ഇടം നൽകുന്നു…സിനിമയിലെ എന്റെ BJP സുഹൃത്തുക്കൾക്ക് ആശംസകൾ…???❤️❤️❤️
Post Your Comments