മുംബൈ: കുട്ടിക്കാലത്ത് ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടിരുന്നതായി തുറന്നുപറഞ്ഞ് നടി കങ്കണ റണാവത്ത്. തന്റെ ജന്മനാടായ ഹിമാചൽ പ്രദേശിലാണ് സംഭവം നടന്നതെന്നും താരം പറഞ്ഞു. കങ്കണ അവതാരകയായെത്തുന്ന, ലോക്ക് അപ്പ് എന്ന ടെലിവിഷൻ റിയാലിറ്റി ഷോയിലാണ് താരം വെളിപ്പെടുത്തൽ നടത്തിയത്.
മത്സരാർത്ഥികളുമായുള്ള ആശയവിനിമയത്തിനിടെ താൻ കുട്ടിക്കാലത്ത് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് നടി വെളിപ്പെടുത്തുകയായിരുന്നു. ആറു വയസ്സുള്ളപ്പോൾ ലൈംഗികപീഡനം ഏൽക്കേണ്ടിവന്നുവെന്ന് റിയാലിറ്റി ഷോയിലെ മത്സരാർത്ഥി, മുനവർ ഫാറൂഖി വെളിപ്പെടുത്തിയപ്പോൾ, തനിക്കും സമാനമായ അനുഭവം നേരിടേണ്ടി വന്നുവെന്ന് കങ്കണ പറയുകയായിരുന്നു.
പറഞ്ഞാല്‍ പറഞ്ഞത് പോലെ ചെയ്യുന്ന സുരേഷേട്ടന്‍ ഒരു അത്ഭുതമാണ്: സുരേഷ് ഗോപിയെ കുറിച്ച് ടിനി ടോം
‘ഒട്ടേറെ കുട്ടികൾ ഇത്തരത്തിലുള്ള പീഡനങ്ങളിലൂടെ കടന്നുപോകുന്നു, പക്ഷേ ആരും പൊതുവേദിയിൽ ഇത് ചർച്ച ചെയ്യുന്നില്ല. ഞാനടക്കം പലരും ഇത് അനുഭവിച്ചിട്ടുണ്ട്. ഞാൻ വളരെ ചെറുതായിരിക്കുമ്പോൾ, എന്നെക്കാൾ കുറച്ച് വയസ്സ് കൂടുതലുള്ള ഒരു ആൺകുട്ടി എന്നെ അനുചിതമായി സ്പർശിക്കുമായിരുന്നു. പക്ഷേ അതിന്റെ അർത്ഥമെന്താണെന്ന് അന്ന് എനിക്ക് അറിയില്ലായിരുന്നു. കുടുംബം എത്രമാത്രം സംരക്ഷിച്ചാലും ഓരോ കുട്ടിയും ഇതിലൂടെ കടന്നുപോകുന്നു,’ കങ്കണ പറഞ്ഞു.
സാന്ത്വനത്തിലെ അപര്‍ണ വിവാഹിതയായി: ചടങ്ങിൽ ഒത്തുചേർന്ന് സീരിയൽ കുടുംബം
‘കുട്ടികൾ വളരെ ചെറുപ്പമായതിനാൽ അവർക്ക് ഇതേപ്പറ്റിയുള്ള വിദ്യാഭ്യാസം നൽകാനാകില്ല. നിങ്ങൾക്ക് അവരെ ലൈംഗികതയിലാക്കാനോ അവരോട് നല്ല സ്പർശത്തെയും ചീത്ത സ്പർശത്തെയും പറ്റിയുള്ള വ്യത്യാസം പറഞ്ഞുകൊടുക്കാനോ കഴിയില്ല. സമൂഹത്തിലെ ഏറ്റവും വലിയ വിപത്താണ് ഇത്. കുട്ടികൾ ഇതുമൂലം വളരെയധികം ബുദ്ധിമുട്ടനുഭവിക്കുന്നു. തുടർന്നുള്ള അവരുടെ ജീവിതത്തിൽ ഇതുമൂലം പ്രശ്നങ്ങൾ ഉണ്ടാകുന്നു. കങ്കണ റണാവത്ത് വ്യക്തമാക്കി.
Post Your Comments