നയൻതാര, വിജയ് സേതുപതി, സമാന്ത എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിഘ്നേഷ് ശിവൻ സംവിധാനം ചെയ്യുന്ന ‘കാതുവാക്കുലെ രണ്ടു കാതൽ’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ത്രികോണ പ്രണയകഥയാണ് ചിത്രം പറയുന്നത്. വിഘ്നേഷ് ശിവൻ തന്നെയാണ് കഥയും തിരക്കഥയും ഒരുക്കുന്നത്. വിഘ്നേശ് ശിവന്റെ നാലാമത്തെ ചിത്രമാണ് ‘കാതുവാക്കുലെ രണ്ടു കാതൽ’. സെവൻ സ്ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ ലളിത് കുമാർ എസ്.എസും റൗഡി പിക്ചേഴ്സിന്റെ ബാനറിൽ നയൻതാരയും വിഘ്നേശ് ശിവനും ചേർന്നാണ് നിർമ്മാണം.
റാംബോ എന്ന കഥാപാത്രമായ് വിജയ് സേതുപതി എത്തുമ്പോൾ നയൻതാര കൺമണിയായും സമാന്ത ഖദീജയായും എത്തുന്നു. സമാന്തയും നയൻതാരയും ഒരുമിക്കുന്ന ആദ്യ ചിത്രമാണിത്. ക്രിക്കറ്റ് താരം ശ്രീശാന്ത് മുഹമ്മദ് മോബി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ശ്രീശാന്തിന്റെ തമിഴ് അരങ്ങേറ്റ ചിത്രം കൂടിയാണിത്.
കലാ മാസ്റ്റർ, റെഡിൻ കിങ്സ്ലി, ലൊല്ലു സഭാ മാരൻ, ഭാർഗവ് എന്നിവരാണ് മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംഗീതം അനിരുദ്ധ്. എസ്.ആർ കതിർ, വിജയ് കാർത്തിക് കണ്ണൻ എന്നിവരാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. ശ്രീകർ പ്രസാദാണ് എഡിറ്റിങ്. ചിത്രം ഏപ്രിൽ 28ന് തിയേറ്ററുകളിലെത്തും.
Post Your Comments