മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ഇന്തോ-അറബിക് ചിത്രം ‘ആയിഷ’യുടെ ഷൂട്ടിംഗ് കോഴിക്കോട് മുക്കത്ത് പൂർത്തിയായി. ആഷിഫ് കക്കോടിയാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് . മലയാളത്തിന് പുറമെ ഇഗ്ലീഷിലും അറബിയിലും പുറത്തിങ്ങുന്ന ചിത്രം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, തുടങ്ങിയ ഇന്ത്യൻ ഭാഷാ പതിപ്പുകളിലും എത്തുന്നുണ്ട്. ക്രോസ് ബോർഡർ ക്യാമറയുടെ ബാനറിൽ സക്കറിയയാണ് നിർമ്മാണം. ഫെദർ ടച്ച് മൂവി ബോക്സ്, ഇമാജിൻ സിനിമാസ്, ലാസ്റ്റ് എക്സിറ്റ് , മൂവീ ബക്കറ്റ് എന്നീ ബാനറുകളിൽ ശംസുദ്ധീൻ, സക്കറിയ വാവാട്, ഹാരിസ് ദേശം, അനീഷ് പി ബി എന്നിവരാണ് സഹ നിർമ്മാതാക്കൾ .
റാസൽ ഖമൈയിലെ അൽ ഖസ് അൽ ഗാമിദ് എന്ന കൊട്ടാര സമാനമായ വീട്ടിൽ ചിത്രീകരണം ആരംഭിച്ചതു മുതൽ ‘ആയിഷ’യെപ്പറ്റിയുള്ള ചർച്ചകൾ ആരാധകർക്കിടയിൽ സജീവമായിരുന്നു. മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ, ഈ ചിത്രത്തിലൂടെ പാൻ ഇന്ത്യൻ താരമായി മാറുകയാണ്. ഒരു സ്ത്രീ കേന്ദ്രീകൃത സിനിമയിൽ ഏറ്റവും മുതൽ മുടക്കുള്ള മലയാള ചിത്രമായിരിക്കും ‘ആയിഷ’.
പ്രഭുദേവയാണ് ചിത്രത്തിൽ നൃത്ത സംവിധാനം നിർവഹിക്കുന്നത് . ക്ലാസ്മേറ്റ്സിലൂടെ ഏറേ ശ്രദ്ധേയയായ രാധികയും ചിത്രത്തിൽ പ്രധാനവേഷം അവതരിപ്പിക്കുന്നുണ്ട്. സജ്ന, പൂർണിമ, ലത്തീഫ (ടുണീഷ്യ), സലാമ (യു.എ.ഇ.), ജെന്നിഫർ (ഫിലിപ്പൈൻസ്), സറഫീന (നൈജീരിയ), സുമയ്യ (യമൻ), ഇസ്ലാം (സിറിയ) തുടങ്ങിയ വിദേശതാരങ്ങളും സിനിമയിൽ അണിനിരക്കുന്നു.
വിഷ്ണു ശർമ്മ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രം അപ്പു എന്. ഭട്ടതിരിയാണ് എഡിറ്റ് ചെയ്യുന്നത്. ബി കെ ഹരിനാരായണൻ, സുഹൈൽ കോയ എന്നിവർ എഴുതിയ വരികൾക്ക് എം ജയചന്ദ്രൻ സംഗീതം നൽകുന്നു. ചിത്രത്തിൽ പ്രശസ്ത ഇന്ത്യൻ, അറബി പിന്നണി ഗായകർ പാടുന്നുണ്ട്.
Post Your Comments