![](/movie/wp-content/uploads/2022/04/beeran-1.jpg)
മലയാളം, തുളു ഭാഷകളിൽ ഒരേ സമയം ചിത്രീകരിക്കുന്ന ബീരൻ എന്ന ചിത്രത്തിൻ്റെ പൂജയും, പോസ്റ്റർ പ്രകാശനവും കാസർകോട് നടന്നു. വൈഡ് സ്ക്രീൻ മീഡിയ പ്രൊഡക്ഷൻ്റെ ബാനറിൽ ഡോ.മനോജ് ഗോവിന്ദൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ രചനയും, സംവിധാനവും ഗോപി കുറ്റിക്കോലാണ് നിർവ്വഹിക്കുന്നത്. കാസർകോട് എം.പി.രാജ് മോഹൻ ഉണ്ണിത്താൻ പൂജയ്ക്ക് ഭദ്രദീപം തെളിയിച്ചു. തുളു സിനിമയിലെ ഹാസ്യ സാമ്രാട്ട് അരവിന്ദ് ബോളാറിന് പോസ്റ്റർ കൈമാറി, എം.പി.രാജ് മോഹൻ ഉണ്ണിത്താൻ പോസ്റ്റർ പ്രകാശനവും നിർവ്വഹിച്ചു. എം.എൽ.എമാരായ സി.എച്ച്.കുഞ്ഞമ്പു, എൻ.എ.നെല്ലിക്കുന്ന്, എ.കെ.എം.അഷറഫ് എന്നിവർ ആശംസകൾ അർപ്പിച്ചു. സാമൂഹ്യ, സാംസ്കാരിക, ചലച്ചിത്ര പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു.
കൈലേഷ്, ഐ.എം.വിജയൻ, മീര വാസുദേവ്,സന്തോഷ് കീഴാറ്റൂർ എന്നിവരോടൊപ്പം, തുളു സിനിമയിലെ ഹാസ്യ സാമ്രാട്ട് അരവിന്ദ് ബോളാറും മറ്റ് പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. തെയ്യം കെട്ടാൻ ആഗ്രഹിച്ച ബധിരനും, മൂകനുമായ ബീരെക്ക് നേരിടേണ്ടി വരുന്ന ദുരന്തങ്ങളും, അത് മറികടക്കാൻ ശ്രമിക്കുന്ന ബീരെയുടെ പോരാട്ടവുമാണ് ബീരൻ എന്ന ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത് .വ്യത്യസ്തമായ പ്രമേയവും, അവതരണവും കാഴ്ചവെക്കുന്ന ചിത്രത്തിൻ്റെ ചിത്രീകരണം, ഏപ്രിൽ 30-ന്, കാസർകോട്, കർണാടക അതിർത്തികളിലായി ആരംഭിക്കും.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – സേതു, ഡി.ഒ.പി -സജി നായർ, എഡിറ്റർ – ബാബുരാജ്, ഗാനരചന – സേതുമാധവൻ പാലായി ,സംഗീതം – പ്രശാന്ത് കൃഷ്ണ, കല – സുരേഷ് പണിക്കർ ,മേക്കപ്പ് -സുജിൽ ,വിജേഷ് ,പ്രൊഡക്ഷൻ കൺട്രോളർ- ബി.സി.കുമാരൻ, സ്റ്റിൽ – ദിനേശ് ഇൻസൈറ്റ്, ഡിസൈൻ – അതുൽ കോൾഡ്ബ്രൂ, പി.ആർ.ഒ- അയ്മനം സാജൻ.
Post Your Comments