നടി കാജൾ അഗര്‍വാളിനും ഭര്‍ത്താവ് ഗൗതം കിച്ച്ലുവിനും കുഞ്ഞു പിറന്നു. കാജളിന്റെ സഹോദരി നിഷ അഗര്‍വാളാണ് സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്കുവച്ചത്. കാജള്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും നിഷ അറയിച്ചു.
2020ലെ കൊവിഡ് കാലത്താണ് കാജലും അടുത്ത സുഹൃത്തായ ഗൗതം കിച്ച്ലുവും വിവാഹിതരായത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. ആരാധകരുമായി ഗര്‍ഭകാലത്തെ വിശേഷങ്ങള്‍ കാജള്‍ പങ്കുവച്ചിരുന്നു. ഭാരം വര്‍ധിച്ചതിനെ തുടര്‍ന്ന് ബോഡി ഷെയ്മിങ് നേരിട്ട താരം അതിനെതിരെ ശക്തമായ സന്ദേശവുമായി രംഗത്തെത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങളും നടി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.
2004-ൽ ബോളിവുഡിലൂടെയാണ് കാജൾ സിനിമാ ലോകത്ത് അരങ്ങേറ്റം കുറിച്ചത്. എന്നാൽ, തെന്നിന്ത്യയിലാണ് താരം കൂടുതൽ തിളങ്ങിയത്. മഗധീരയിലൂടെയാണ് നടി ആരാധക മനസിൽ ഇടം പിടിച്ചത്. ഹേ സിനിമികയാണ് കാജളിന്റേതായി ഒടുവില്‍ തിയേറ്ററിലെത്തിയ ചിത്രം. ആചാര്യ, ഗോസ്റ്റി, ഉമ തുടങ്ങിയവയാണ് ഇനി പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍.
Post Your Comments