ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് തുടക്കം കുറിച്ചു. ഏപ്രിൽ പതിനാറ് ശനിയാഴ്ച്ച കാലത്ത് എട്ടര മണിയോടെ കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപമുള്ള പോർട്ട് മുസ്സിരിസ് ഹോട്ടലിൽ വച്ചാണ് ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ആരംഭം കുറിച്ചത്. യു.എഫ്.ഐ.മോഷൻ പിക്ച്ചേഴ്സിനു വേണ്ടി കിഷോർ വാര്യത്ത് (യു.എസ്.എ) ലഷ്മി നാഥ് ക്രിയേഷൻസിനു വേണ്ടി സുധീഷ് പിള്ള, സെലിബ്രാൻ്റ്സിനു വേണ്ടി ഷിബു അന്തിക്കാട് എന്നിവർ നിർമ്മിക്കുന്ന പുതിയ ചിത്രമാണ് ഇവിടെ ആരംഭിച്ചത്.
ഷാബു അന്തിക്കാടാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസർ. ലൈൻ പ്രൊഡ്യൂസർ – ഇമേജസ് ആഡ് ഫിലിംസ്. തികച്ചും ലളിതമായ ചടങ്ങോടെയാണ് പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. അണിയറ പ്രവർത്തകരും ബന്ധുമിത്രാദികളും മാത്രം പങ്കെടുത്ത ഈ ചടങ്ങിൽ നിർമ്മാതാവ് കിഷോർ വാര്യത്തിൻ്റെ മാതാവ് ശ്രീമതി രാധാമേനോൻ ആദ്യ ഭദ്രദീപം തെളിയിച്ചു. തുടർന്ന്, ഗുരു സോമസുന്ദരം, സുധീഷ് പിള്ള, ബിജു മേനോൻ, അലൻസിയർ, ഛായാഗ്രാഹകൻ ലോകനാഥൻ, സംവിധായകൻ ദീപു അന്തിക്കാട് എന്നിവർ ഈ ചടങ്ങ് പൂർത്തീകരിച്ചു. ആശാ കിഷോർ സ്വിച്ചോൺ കർമ്മവും നിവേദിതാ ഷിബു ഫസ്റ്റ് ക്ലാപ്പും നൽകി.
പൂജാ ചടങ്ങുകൾക്കു ശേഷം എയർപോർട്ടിൽ വെച്ച് ബിജു മേനോൻ, ഗുരു സോമസുന്ദരം, അലൻസിയർ, പ്രശാന്ത് അലക്സാണ്ടർ, ശ്യാം എന്നിവരടങ്ങുന്ന രംഗങ്ങൾ ചിത്രീകരിച്ചു. തികഞ്ഞ ഫാമിലി ജോണർ ചിത്രമായ ലക്കി സ്റ്റാറിനു ശേഷം ഹൈറേഞ്ച് പശ്ചാത്തലത്തിൽ അരങ്ങേറുന്ന ഒരു സസ്പെൻസ് ത്രില്ലറാണ് ഈ ചിത്രം. അവതരണത്തിൽ തികച്ചും വ്യത്യസ്ഥമായ ഒരു സമീപനമാണ് ഈ ചിത്രത്തിനു വേണ്ടി സംവിധായകൻ ദീപു അന്തിക്കാട് സ്വീകരിച്ചിരിക്കുന്നത്. തുടക്കം മുതൽ ഒടുക്കം വരേയും പ്രേഷകനെ ഉദ്വേഗത്തിൻ്റെ മുൾമുനയിൽ നിർത്തിയാണ് ഈ ചിത്രത്തിൻ്റെ അവതരണം.
ബിജു മേനോനും ഗുരു സോമസുന്ദരവുമാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദിവ്യാ പിള്ളയാണ് നായിക. ഷീലു ഏബ്രഹാം, ശാന്തി പ്രിയ (ദൃശ്യം2 ഫെയിം), സി ജോയ് വർഗീസ്, ഋഷി സുരേഷ്, ശിവരാജ്, വൈശാഖ് ( തണ്ണീർമത്തൻ ഫെയിം) എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശ്രീജിത്ത് ഉണ്ണികൃഷ്ണൻ്റേതാണ് ഗാനങ്ങൾ, ലോകനാഥൻ ഛായാഗ്രഹണവും ഷമീർ മുഹമ്മദ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം – അപ്പുണ്ണി സാജൻ, മേക്കപ്പ് – റോണക്സ് സേവ്യർ, കോസ്റ്റ്യം ഡിസൈൻ – നയന ശ്രീകാന്ത്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – നിധിൻ മൈക്കിൾ. അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – അമൃത ശിവദാസ്, അഭിലാഷ് എസ്. പാറോൽ. സഹസംവിധാനം – കിരൺ അശോകൻ, സ്വപ്നാ വിമൽ, ശരത്ത്.എസ്. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – ഷെമീജ് കൊയിലാണ്ടി, പ്രൊഡക്ഷൻ കൺട്രോളർ – ജാവേദ് ചെമ്പ്. പീരുമേട്, വണ്ടിപ്പെരിയാർ, കുമളി, തേക്കടി ഭാഗങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാക്കും. ഫോട്ടോ – സിബി ചീരൻ.
വാഴൂർ ജോസ്.
Post Your Comments