കൊച്ചി: ബാഷ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ‘ലവ് ജിഹാദ്’ എന്ന സിനിമയ്ക്ക് നേരെ ഉയർന്ന വിവാദങ്ങളിൽ പ്രതികരിച്ച് നടി ലെന. സിനിമയുടെ ടീസറിലെ പര്‍ദ്ദ-പാര്‍ട്ടി പരാമര്‍ശങ്ങളും സിനിമയുടെ പേരും ഏറെ വിമർശനങ്ങൾക്ക് കാരണമായിരുന്നു. സിനിമയ്ക്ക് ഇത്തരം ഒരു പേര് നൽകുമ്പോൾ തന്നെ വിമർശനം പ്രതീക്ഷിച്ചിരുന്നുവെന്നും, റിലീസിന് ശേഷം ഈ വിവാദത്തിന് സ്ഥാനം ഉണ്ടാകില്ലെന്നും നടി വ്യക്തമാക്കുന്നു. റിപ്പോർട്ടർ ടിവിയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ലെന.
Also Read:’50 പേര്‍ തികച്ചില്ലാതെ കണ്ട സിനിമയുടെ രണ്ടാം ഭാഗം ഇപ്പോള്‍ 500 പേരോടൊപ്പമിരുന്ന് കണ്ടു’: കുറിപ്പ്
‘ഇത്തരമൊരു പേര് ഒരു സിനിമയ്ക്ക് ഇടുമ്പോൾ തന്നെ നമ്മൾ അത്തരം പ്രതികരണങ്ങൾ പ്രതീക്ഷിക്കുന്നുണ്ടല്ലോ. സിനിമ കാണണം. ഈ പേര് അവിടെ ഇരിക്കട്ടെ, ഈ പേര് മനസ്സിൽ വെച്ചുകൊണ്ട് തന്നെ ഈ സിനിമ കണ്ടു കഴിഞ്ഞു എന്താണ് പറയാനുള്ളത് എന്ന് നോക്കാം. ഇപ്പോൾ വിമർശിക്കാൻ നിൽക്കണ്ട, സിനിമ കണ്ട ശേഷം തീരുമാനമെടുക്കാം’, ലെന പറഞ്ഞു.
അതേസമയം, കെ.ജി.എഫ് ചാപ്റ്റർ 2 എന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ലെന. റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച് മുന്നേറുന്ന ചിത്രത്തിൽ, ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമാണ് രവീണ ടണ്ടന്‍ അവതരിപ്പിച്ച പ്രധാനമന്ത്രിയുടേത്. മലയാളത്തില്‍ ഈ കഥാപാത്രത്തിന് ശബ്ദം നല്‍കിയിരിക്കുന്നത് ലെനയാണ്. കെ.ജി.എഫ് പോലൊരു സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമാണെന്ന് താരം പറയുന്നു.
Post Your Comments