കന്നഡ നടന്‍ യാഷ് നായകനായെത്തിയ കെ.ജി.എഫ് 2018 ഡിസംബറിലായിരുന്നു റിലീസ് ആയത്. സിനിമ 250 കോടിയായിരുന്നു അന്ന് ഇന്ത്യൻ ബോക്സ്ഓഫീസിൽ നിന്നും നേടിയത്. തിയേറ്ററിൽ അധികം ഓളമൊന്നും സിനിമ സൃഷ്ടിച്ചിരുന്നില്ല. റോക്കി ഭായി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയത് കെ.ജി.എഫ്. ആദ്യഭാഗത്തിന്റെ ടൊറന്റ് റിലീസോടെയായിരുന്നു. വർഷങ്ങൾക്ക് ശേഷം ഇന്ന് കെ.ജി.എഫിന്റെ ചാപ്റ്റർ തിയേറ്ററുകളിൽ ഓടുമ്പോൾ കാഴ്ചകൾ മാറുകയാണ്. ഒരു മാസ് സിനിമയ്ക്ക് ഏതൊക്കെ തരത്തില്‍ പ്രേക്ഷകനെ പ്രീതിപ്പെടുത്താന്‍ സാധിക്കുമോ അതെല്ലാം കെ.ജി.എഫ്. 2-വിലൂടെ പ്രശാന്ത് നീല്‍ ചെയ്തുവെച്ചിട്ടുണ്ടെന്നാണ് ആരാധകരുടെ അഭിപ്രായം. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റാണ് വൈറലാവുന്നത്. 2018ല്‍ അന്‍പത് പേര്‍ തികച്ചില്ലാതെ കണ്ട സിനിമയുടെ രണ്ടാം ഭാഗം ഇപ്പോള്‍ അഞ്ഞൂറ് പേരോടൊപ്പമിരുന്ന് കണ്ടപ്പോള്‍ കിട്ടിയ സന്തോഷം അതൊരു വല്ലാത്ത സുഖമാണ് എന്നാണ് പോസ്റ്റിൽ പറയുന്നത്.
ക്യാപ്റ്റന്‍ ഹോള്‍ട്ട് എന്ന പ്രൊഫൈല്‍ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ:
പ്രതീക്ഷകള്‍ തകര്‍ത്ത് കളഞ്ഞ KGF 2 … ബാഹുബലി പോലൊരു ഫിലിം ഫ്രാഞ്ചൈസ് ഇന്ത്യന്‍ സിനിമയില്‍ സൃഷ്ടിച്ച ബെഞ്ച്മാര്‍ക്ക് ഒരുപാട് ഉയരത്തിലാണ്.ഒരു ഫിലിംഫ്രാഞ്ചൈസ് ഡിസൈന്‍ ചെയ്യപ്പെടുമ്പോള്‍ ഒന്നാം ഭാഗത്തിനൊപ്പമോ/മേലെയോ നില്ക്കുന്ന അതിഗംഭീര അനുഭവമാണം രണ്ടാംഭാഗം എന്നതാണ് അത് നേരിടുന്ന ഏറ്റവും വലിയ ചലഞ്ച്.സിനിമ എന്ന മാധ്യമത്തിലെ തന്നെ ഏറ്റവും വലിയ റിസ്കി ഗാംബിള്‍!!രാജമൗലി ഏറ്റെടുത്ത് വിജയിപ്പിക്കുകയും,ഇനിയൊരിക്കലും സംഭവിക്കാന്‍ സാധ്യത ഇല്ലയെന്ന് കരുതിയ അപൂര്‍വ്വമായ ഒരു നേട്ടം.എത്ര ഹൈപ്പും,പൊസിറ്റീവ് റിപ്പോര്‍ട്സ് വന്നാലും ബാഹുബലി സൃഷ്ടിച്ച ബെഞ്ച്മാര്‍ക് ആരും തിരുത്തില്ല…തിരുത്താന്‍ കഴിയില്ല എന്ന ”പ്രതീക്ഷയാണ്” കെജിഎഫ് ചാപ്റ്റര്‍ 2 എന്ന ഇതിഹാസ സിനിമ തരിപ്പണമാക്കിയത് (with style and substance) !! ട്രെയിലറും ടീസറും സംതൃപ്തി നല്കിയെങ്കിലും ബാഹുബലി 2 പോലൊരു അത്ഭുതം ഇനി സംഭവിക്കില്ല എന്ന വര്‍ഷങ്ങളായുള്ള ധാരണയാണ് സിനിമ തുടങ്ങി വെറും മിനുറ്റുകള്‍ക്കുള്ളില്‍ തകര്‍ത്ത്കളഞ്ഞത്…ആനന്ദ് നാഗിലൂടെ chapter 1ല്‍ കണ്ട EL-Dorado ചരിത്രത്തിലേയ്ക്ക് ഇക്കുറി പ്രകാശ് രാജിലൂടെയാണ് ടേക്ക് ഓഫ് ചെയ്യുന്നത്.
ഒരു നിമിഷത്തെ മൗനത്തിന് ശേഷം,അക്ഷരാര്‍ത്ഥത്തില്‍ തീയേറ്റര്‍ പൊട്ടിത്തെറിക്കുന്ന ലെവലില്‍ പ്രേക്ഷകരെ ഉന്മാദത്തിന്റെ കൊടുമുടി എത്തിച്ചാണ് ടൈറ്റില്‍ കാര്‍ഡ് വരുന്നത്(കത്തിപ്പടരുന്നത് എന്നതാവും കൂടുതല്‍ ശരി)!!ഫസ്റ്റ് ഷോട്ട് തൊട്ട് end credits വരെ ആ euphoric atmosphere അങ്ങനേ നിലനിര്‍ത്തുന്നു എന്നതിലുപരി,പ്രേക്ഷകരെ ആ ലോകത്തില്‍ അങ്ങ് കുടുക്കി നിര്‍ത്തുകയാണ് പ്രശാന്ത് നീല്‍.. ഇമോഷണലായ് കണക്റ്റ് ചെയ്ത് നില്‍ക്കുന്ന കഥയില്‍ മാസ്സ് എലവേഷന്‍ സീക്വന്‍സുകള്‍ എങ്ങനെയാണ് അയാള്‍ ചെയ്ത് വച്ചിരിക്കുന്നതെന്ന്,ഒരു പാക്ക്ഡ് ക്രൗഡിന്റെ ഇടയില്‍ ഇരുന്ന് അസ്വദിച്ചറിയേണ്ട അത്ഭുതമാണ്! ഓഡിയന്‍സിന്റെ പള്‍സറിഞ്ഞ് സിനിമയെടുക്കുക എന്നത് തന്നെ ഒരു ഹിമാലയന്‍ ടാസ്കാണ്,അതിനും ഒരുപടി മേലെയ്ക്ക്…വരുംകാലത്തും ഒരു എവര്‍ഗ്രീന്‍ കള്‍ട് ഫോളോയിങ് നേടിയെടുക്കും വിധത്തില്‍ ഒരു സിനിമ സൃഷ്ടിക്കുക എന്നത് അസാധ്യ പ്രതിഭയുള്ള ഒരു ഫിലിംമേയ്‌ക്കര്‍ക്ക് മാത്രം കഴിയുന്ന കാര്യമാണ്.പലര്‍ക്കും ബാലികേറാമലയായ ഈ സംഭവമാണ് പ്രശാന്ത് നീല്‍ തുടര്‍ച്ചയായ് തന്റെ മൂന്നാമത്തെ സിനിമയിലും മറ്റുള്ളവര്‍ക്ക് ഒരു റെഫറന്‍സ് മെറ്റീരിയലാവും വിധത്തില്‍ ക്രാഫ്റ്റ് ചെയ്തിരിക്കുന്നത്.രാജമൗലി ഒക്കെ ഒരു പതിറ്റാണ്ട് കാലത്തെ അദ്ധ്വാനം കൊണ്ട് തുടങ്ങി വച്ച വലിയൊരു movement, പ്രശാന്ത് തന്റെ വെറും മൂന്നാമത്തെ സിനിമയിലൂടെയാണ് ഏറ്റെടുത്ത് മറ്റൊരു തലത്തിലേയ്ക്ക് കൊണ്ട്പോവുന്നത്.
കെട്ടുറപ്പുള്ള തിരക്കഥയാണ് കെജിഎഫിന്റെ ആത്മാവ്.ഒപ്പം ഭുവന്‍ ഗൗഡ,രവി ബാസുര്‍,19കാരനായ ഉജ്ജ്വല്‍ കുല്‍ക്കര്‍ണ്ണി അടക്കമുള്ള സ്ട്രോങ് ടെക്നിക്കല്‍ സൈഡും അവരില്‍ നിന്നും തനിക്ക് വേണ്ട ഔട്ട്പുട്ടിനെ പറ്റിയും,തന്റെ ക്രാഫ്റ്റിനെ പറ്റിയും വ്യക്തമായ ധാരണയുള്ള ഒരു ഫിലിംമേയ്ക്കറും കൂടിചേര്‍ന്നു എന്നതാണ് കെജിഎഫ് ആഘോഷിക്കപ്പെടുന്ന ഒരു കൊമേഴ്സ്യല്‍ സിനിമയായ് മാറിയതിലെ രഹസ്യം
യാഷ് അല്ലാതെ മറ്റൊരാളെ സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല.അസൂയപ്പെടുത്തും വിധം ഡോമിനേറ്റിങ് സ്ക്രീന്‍ പ്രസന്‍സും,സ്വാഗ്ഗും ആണ് അയാള്‍ക്കുള്ളത്.മറ്റൊരാള്‍ക്കും ഇത്ര കണ്‍വിന്‍സിങ്ങായ് റോക്കിയെ അവതരിപ്പിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല!ഇന്ത്യന്‍ കൊമേഴ്സ്യല്‍ സിനിമകളില്‍ വന്നിട്ടുള്ളതില്‍ ഏറ്റവും ശക്തയായ സ്ത്രീ കഥാപാത്രങ്ങളിലൊന്നാണ് രവീണയുട് റെമിക സെന്‍,സഞ്ജയ് ദത്തിന്റെ അധീര ഗംഭീരമായ് സ്കോര്‍ ചെയ്യുന്നുണ്ടെങ്കിലും, സ്ക്രീന്‍ടൈം അല്പം കുറവാണ് എന്നതാണ് ഏക ന്യൂനത.
ശ്രീനിധി,പ്രകാശ് രാജ് അടക്കമുള്ളവര്‍ അവരുടെ വേഷം ഭംഗിയായ് കൈകാര്യം ചെയ്തിട്ടുണ്ട്. ഗംഭീര പ്രൊഡക്ഷന്‍ ഡിസൈന്‍,നിലവാരമുള്ള CGI എന്നിവയും കൈയ്യടി അര്‍ഹിക്കുന്നുണ്ട്. ഇതിനും മുകളിലേയ്ക്ക് പ്രശാന്ത് നീലിന് ഹീറോയിസം കാണിക്കാന്‍ കഴിയുമോ?അയാളുടെ കരിയര്‍ കെജിഎഫിന് മുകളിലേയ്ക്ക് വളരുമോ? എന്നൊക്കെ സംശയിച്ചെങ്കിലും,അയാള്‍ അതിനും മുകളിലേയ്ക്ക് വളരും,ഇതിലും കട്ടയ്ക്ക് നിക്കുന്ന ഹീറോയിസം ഇനിയും അയാളുടെ സിനിമയില്‍ കാണാന്‍ കഴിയും എന്ന് തന്നെയാണ് വിശ്വസിക്കുന്നത്.അതിന് അടിവരയിടുന്നത് ഉഗ്രം മുതല്‍ KGF chapter 2 വരെയുള്ള അയാളുടെ സിനിമകളാണ്.ഓരോ സിനിമയിലും സെറ്റ് ചെയ്യുന്ന എക്സൈറ്റ്മെന്റും ഹീറോയിക് എലമെന്റ്സും അയാള്‍ തന്നെ അടുത്തതില്‍ തിരുത്തിയെഴുതുന്നു,സലാറിലും അങ്ങനെ തന്നെയാവും എന്ന് വിശ്വസിക്കുന്നു,കാത്തിരിക്കുന്നു…..2018ല്‍ അന്‍പത് പേര്‍ തികച്ചില്ലാതെ കണ്ട സിനിമയുടെ രണ്ടാം ഭാഗം ഇപ്പോള്‍ അഞ്ഞൂറ് പേരോടൊപ്പമിരുന്ന് കണ്ടപ്പോള്‍ കിട്ടിയ സന്തോഷം♥അതൊരു വല്ലാത്ത സുഖമാണ് !
Post Your Comments