CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSUncategorizedWOODs

‘കാലിനെ വണങ്ങുമ്പോൾ മുഖ്യധാരയിൽനിന്ന് ഒഴിവാക്കപ്പെട്ട ഒരു അവയവ രാഷ്ട്രിയമാണ് നിങ്ങൾ ഉയർത്തിപ്പിടിക്കുന്നത്’

കൊച്ചി: നടനും എംപിയുമായ സുരേഷ് ഗോപിയിൽ നിന്നും വിഷുക്കൈനീട്ടം വാങ്ങി, സ്ത്രീകള്‍ അദ്ദേഹത്തിന്റെ കാല് തൊട്ട് വണങ്ങുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. വീഡിയോ പുറത്തു വന്നതിന് പിന്നാലെ നിരവധിപ്പേരാണ് വിമർശനവുമായി രംഗത്ത് വന്നത്. ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് നടൻ ഹരീഷ് പേരടി.

കാൽ മനുഷ്യശരീരത്തിലെ അത്ര മോശപ്പെട്ട അവയവമല്ലെന്നും ഇങ്ങിനെ ഭൃഷ്ട് കൽപ്പിക്കാൻ അത് മനുഷ്യശരീരത്തിലെ ഒരു ദളിത് അവയവമല്ലെന്നും ഹരീഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ഗുരുവായൂരപ്പൻ കോളേജിലെ പൂർവ്വവിദ്യാർത്ഥി സംഗമത്തിൽ തന്നെ പൊന്നാടയണിച്ച് ആദരിച്ച അദ്ധ്യാപകന്റെ കാൽ തൊട്ട് അനുഗ്രഹം വാങ്ങുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഹരീഷ് ഇക്കാര്യം വ്യക്തമാക്കിയത്.

കൈകൂപ്പി മനുഷ്യരെ സ്വീകരിക്കുന്നത് പോലെ, രക്തസാക്ഷി മണ്ഡപത്തിന്റെ മുന്നിൽ നിന്ന് ആകാശത്തേക്ക് മുഷ്ടി ചുരുട്ടി കുലുക്കുന്നതുപോലെ ശരീരഭാഷയുടെ രാഷ്ട്രിയമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. മണ്ണിൽ ചവിട്ടി നിൽക്കുന്ന കാലിനെ വണങ്ങുമ്പോൾ മുഖ്യധാരയിൽനിന്ന് ഒഴിവാക്കപ്പെട്ട ഒരു അവയവ രാഷ്ട്രിയമാണ് നിങ്ങൾ ഉയർത്തിപ്പിടിക്കുന്നതെന്നും ഹരീഷ് കൂട്ടിച്ചേർത്തു.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

ആ ജോലി അച്ഛൻ ഇഷ്ടപ്പെട്ടിരുന്നു, അത് നിര്‍ത്താനായി താന്‍ നിര്‍ബന്ധിച്ചിട്ടില്ല: തുറന്നു പറഞ്ഞ് യഷ്

ഗുരുവായൂരപ്പൻ കോളേജിലെ 84-86 പൂർവ്വവിദ്യാർത്ഥി സംഗമത്തിന് ഞാൻ തിരഞ്ഞെടുത്ത വഴികൾക്ക്,എന്റെ നേട്ടങ്ങൾക്ക് എന്റെ സഹപാഠികൾ ആദരവ് നൽകിയപ്പോൾ എന്റെ അധ്യാപകൻ കേരളത്തിന്റെ സാസംകാരിക മണ്ഡലത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച ശോഭിന്ദ്രൻമാഷ് എന്നെ പൊന്നാടയണിച്ചപ്പോൾ ഞാൻ അദ്ദേഹത്തിന്റെ കാൽതൊട്ട് അനുഗ്രഹം വാങ്ങി…എന്റെ കാലിൽ എന്നെ നിൽക്കാൻ പഠിപ്പിച്ച ഇതു പോലെയുള്ള ഒരു പാട് ഗുരുക്കൻമാരുണ്ട്…കുളൂർമാഷിന്റെയും മധുമാഷിന്റെയും കാലുകൾ അവർക്കിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഞാൻ തൊട്ട് നമസ്ക്കാരികാറുണ്ട്…

മമ്മുക്കയും ലാലേട്ടനും തൊട്ട് ഊരും പേരുമറിയാത്ത തൊഴിലാളികളും കർഷകരും ഭിക്ഷക്കാരും വരെ ഈ ലിസ്റ്റിൽ ഉണ്ട്…എനിക്ക് ബഹുമാനം തോന്നുന്ന ഒരു പാട് മനുഷ്യരുടെ കാൽ ഇനിയും ഞാൻ തൊട്ട് വന്ദിക്കും…എനിക്ക് തോന്നണം എന്നു മാത്രം..അത് ചിലപ്പോൾ എന്നെക്കാൾ പ്രായം കുറഞ്ഞ ഒരു കുട്ടിയാണെങ്കിലും ലിംഗ വിത്യാസമില്ലാതെ ഈ ബഹുമാനത്തിന്റെ രാഷ്ട്രിയം ഞാൻ ഉറക്കെ പ്രഖ്യാപിക്കും…

തന്തയ്ക്ക് പിറന്ന കര്‍ഷകര്‍ ആവശ്യപ്പെടും: ഇല്ലെങ്കില്‍ മോദി സര്‍ക്കാരിനെ കര്‍ഷകര്‍ പറഞ്ഞയക്കുമെന്ന് സുരേഷ് ​ഗോപി

കൈകൂപ്പി മനുഷ്യരെ സ്വീകരിക്കുന്നതുപോലെ,രക്തസാക്ഷി മണ്ഡപത്തിന്റെ മുന്നിൽ നിന്ന് ആകാശത്തേക്ക് മുഷ്ടി ചുരുട്ടി കുലുക്കുന്നതുപോലെ,എല്ലാ വൃത്തികേടുകളും ചെയ്യുന്ന സ്വന്തം കൈ ഉപയോഗിച്ച് മറ്റൊരാളെ ഹസ്തദാനം ചെയ്യുപോലെ ശരീരഭാഷയുടെ രാഷ്ട്രിയമാണിതും…കാൽ മനുഷ്യശരീരത്തിലെ അത്ര മോശപ്പെട്ട അവയവമല്ല…ഇങ്ങിനെ ഭൃഷ്ട് കൽപ്പിക്കാൻ അത് മനുഷ്യശരീരത്തിലെ ഒരു ദളിത് അവയവമല്ല…മണ്ണിൽ ചവിട്ടി നിൽക്കുന്ന കാലിനെ വണങ്ങുമ്പോൾ മുഖ്യധാരയിൽനിന്ന് ഒഴിവാക്കപ്പെട്ട ഒരു അവയവ രാഷ്ട്രിയമാണ് നിങ്ങൾ ഉയർത്തിപിടിക്കുന്നത്..

shortlink

Related Articles

Post Your Comments


Back to top button