GeneralLatest NewsMollywoodNEWS

അബദ്ധം പറ്റിയെന്ന് അപ്പോഴാണ് എനിക്ക് മനസിലായത്: സ്മൃതി ഇറാനിക്കൊപ്പമുള്ള ചിത്രങ്ങളുമായി ശ്വേത മേനോന്‍

മുംബൈയില്‍നിന്ന് തിരുവനന്തപുരത്തേയ്ക്കുള്ള ഫ്‌ളൈറ്റ് വൈകിട്ട് അഞ്ചരയ്ക്കായിരുന്നു

എയര്‍പോര്‍ട്ടില്‍ വച്ച് പഴയ സഹപ്രവര്‍ത്തകയെ അപ്രതീക്ഷിതമായി കണ്ടതിന്റെ സന്തോഷം പങ്കുവച്ച് നടി ശ്വേതാ മേനോന്‍. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയ്ക്കൊപ്പമുള്ള ചിത്രങ്ങളാണ് താരം ഫേസ്‌ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് തങ്ങള്‍ ഒന്നിച്ച്‌ തുടങ്ങിയതാണ് മോഡലിംഗ് എന്നും​ അവര്‍ക്ക് പക്ഷേ, ഇപ്പോഴും ഒരു മാറ്റമില്ലെന്നും താരം കുറിക്കുന്നു.

read also: കെജിഎഫ് 2ന്റെ റിലീസിന് മുന്നോടിയായി വിസിഎസ്എയുടെ ഗംഭീര ട്രിബ്യൂട്ട് വീഡിയോ ‘കെജിഎഫ് 2.0’ പുറത്ത്

ബോളിവുഡിൽ ശ്വേത മേനോനും സ്‌മൃതി ഇറാനിയും ഒരുമിച്ചു മോഡലിംഗും അഭിനയവും തുടങ്ങിയവരാണ്. ഇരുവരും തമ്മിൽ അടുത്ത സൗഹൃദം പുലർത്തുന്നുണ്ട്. അതിനെക്കുറിച്ചു ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞതിങ്ങനെ..

‘മുംബൈയില്‍നിന്ന് തിരുവനന്തപുരത്തേയ്ക്കുള്ള ഫ്‌ളൈറ്റ് വൈകിട്ട് അഞ്ചരയ്ക്കായിരുന്നു. എയര്‍പോര്‍ട്ടില്‍ പതിവിലും നേരത്തെയെത്തി. ലോഞ്ചില്‍വച്ചാണ് അടുത്ത ബുക്ക്സ്റ്റാളില്‍ പുസ്തകങ്ങള്‍ തിരയുകയായിരുന്ന ആ സ്ത്രീയെ കണ്ടത്. നല്ല പരിചയമുള്ള മുഖം. പെട്ടെന്ന് ആളെ തിരിച്ചറിഞ്ഞു. പരിസരംപോലും മറന്ന് ഞാന്‍ നീട്ടിവിളിച്ചു. ഹായ് സ്മൃതി. പെട്ടെന്ന് അവര്‍ക്ക് ചുറ്റുമുണ്ടായിരുന്ന ചിലര്‍ എന്നെ തുറിച്ചുനോക്കി. അബദ്ധം പറ്റിയെന്ന് അപ്പോഴാണ് എനിക്ക് മനസിലായത്. അവരിന്ന് എന്റെ പഴയ സഹപ്രവര്‍ത്തകയല്ല, കേന്ദ്രമന്ത്രിയാണ് സ്മൃതി ഇറാനി.’

https://www.facebook.com/ShwethaMenonOfficial/posts/521764345986825

shortlink

Related Articles

Post Your Comments


Back to top button