
കുടുംബ പ്രേക്ഷകർക്ക് ഏറെ പരിചിതയാണ് നടി സേതുലക്ഷ്മി. സിനിമാ -സീരിയൽ രംഗങ്ങളിൽ കുശുമ്പത്തി കഥാപാത്രങ്ങളിലൂടെ തിളങ്ങുന്ന സേതുലക്ഷ്മി മോഹൻലാലിനെ കുറിച്ച് പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു.
read also: ആലിയ -രൺബീർ വിവാഹം മാറ്റിവച്ചോ? സഹോദരൻ പറയുന്നു
ഇന്ന് സ്വന്തം മകൻ ജീവനോടെ ഇരിക്കുന്നതിന് കാരണം മോഹൻലാൽ ആണെന്ന് സേതുലക്ഷ്മി പറയുന്നു. കോമഡി താരം കിഷോർ കിഡ്‌നി തകരാറിൽ ആയതിനെ തുടർന്ന്, ചികിത്സിക്കാൻ സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടതിനെക്കുറിച്ചു സേതുലക്ഷ്മി മുൻപ് തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ, മകന്റെ ചികിത്സയ്ക്ക് മോഹൻലാൽ ചെയ്തു തന്ന സഹായത്തെക്കുറിച്ചു ഒരു അഭിമുഖത്തിൽ താരം പങ്കുവച്ച വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുന്നത്.
‘മോഹന്‍ലാലിന് എന്റെ ജീവിതത്തില്‍ വലിയൊരു സ്ഥാനം ഉണ്ട്. എന്നെ വലിയ കാര്യവും സ്നേഹവും ആണ്. ഒരു സിനിമയില്‍ അഭിനയിക്കാന്‍ പോയപ്പോള്‍ മകന്റെ കാര്യങ്ങളൊക്കെ ചോദിച്ചു. മോഹന്‍ലാല്‍ പറഞ്ഞത് പ്രകാരം ഞാറയ്ക്കലിലെ ഡോക്ടറെ കാണാന്‍ പോയതാണ് മകന്റെ തിരിച്ച് വരവില്‍ നിര്‍ണ്ണായകമായത്. മറ്റൊരു കാര്യം കൂടിയുണ്ട്, മഞ്ജു വാര്യരുടെ കൂടെ ഡാന്‍സ് പഠിച്ചതാണ് ആ ഡോക്ടറും.
മോഹന്‍ലാല്‍ വിളിച്ച് പറഞ്ഞതുകൊണ്ട് വഴിയില്‍ ആള്‍ വന്ന് കാത്തിരുന്നാണ് എന്നേയും മകനേയും കൂട്ടിക്കൊണ്ടു പോയത്. സാമ്പത്തികപരമായും മകന്റെ ചികിത്സയ്ക്ക് ഒരുപാട് സഹായിച്ചു. സിംഗപ്പൂരിലും മോഹന്‍ലാലിന് ഒപ്പം ഒരു ഷോ ചെയ്തു. വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു അത്. എല്ലാവരോടും അഭിനയിക്കുന്നത് സന്തോഷകരമായ കാര്യമാണ്’- താരം പറഞ്ഞു.
Post Your Comments