Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
CinemaGeneralLatest NewsMollywoodNEWS

ഗായത്രി സുരേഷും അനീഷ് ജി മേനോനും ഒന്നിക്കുന്ന സുരേഷ് കുറ്റ്യാടിയുടെ ‘മാഹി’ പ്രദർശനത്തിന്

കേന്ദ്രഭരണ പ്രദേശമായ മാഹി (മയ്യഴി)യുടെ പശ്ചാത്തലത്തിലൂടെ യുവതലമുറയുടെ ജീവിതം അവതരിപ്പിക്കുന്ന ചിത്രമാണ് മാഹി. നവാഗതനായ സുരേഷ് കുറ്റ്യാടിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തിലെ പ്രഗത്ഭരായ ഐ.വി.ശശി, തമ്പി കണ്ണന്താനം എന്നിവർക്കൊപ്പം സഹസംവിധായകനായി പ്രവർത്തിച്ചു പോന്ന അനുഭവജ്ഞാനത്തിലൂടെയാണ് മാഹി എന്ന ചിത്രവുമായി സുരേഷ് കടന്നു വരുന്നത്. വി.എസ്.ഡി.എസ് എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ വസന്തൻ, ഡോ. ദ്രുഹിൻ, ഷാജിമോൻ എടത്തനാട്ടുകര, ഡോ. ശ്രീകുമാർ എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. മെയ് പതിമൂന്നിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു.

മാഹിയുടെ ചില സ്വാതന്ത്ര്യങ്ങൾ, വർത്തമാനകാലത്തിലെ പുതു തലമുറ അതിനെ എങ്ങനെ സമീപിക്കുന്നു എന്നതാണ് ഈ ചിത്രം ചർച്ച ചെയ്യുന്നത്. മറ്റു പ്രദേശങ്ങളേക്കാൾ എളുപ്പത്തിൽ വഴി തെറ്റാവുന്ന പല കാര്യങ്ങളും ഇവിടെയുണ്ട്. ആ മോഹവലയത്തിൽ വളരെ വേഗം യുവതലമുറ, അതിൽ അകപ്പെടുന്നു. ഇവിടെ അങ്ങനെ വീണുപോകുന്ന ഒരു സംഘത്തെ കുറിച്ചാണ് സിനിമ പറയുന്നത്. മാനവ് കൃഷ്ണയാണ് അതിലെ പ്രധാനി. മാനവിനോടൊപ്പം ഏതാനും യുവാക്കളും. ഈ നാട്ടിലേക്ക് ഹിതാ ദാസ് എന്ന പെൺകുട്ടിയുടെ കടന്നുവരവ് ഈ യുവാക്കളുടെ ജീവിതത്തെ മാറ്റിമറിക്കാൻ കാരണമാകുന്നു. ഈ സംഭവങ്ങളുടെ ചലച്ചിത്രാവിഷ്ക്കരണമാണ് മാഹി. ഒരു കൊമേഴ്സ്യൽ സിനിമയുടെ എല്ലാ ഘടകങ്ങളും കോർത്തിണക്കി ഒരു ക്ലീൻ എൻ്റെർടൈനറായിട്ടാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്.

Also Read:അവസരങ്ങള്‍ കിട്ടാൻ അഭിനയം മാത്രം അറിഞ്ഞാൽ പോരാ: സൂപ്പര്‍ താരത്തിന്റെ മാനേജര്‍ നൽകിയ ഉപദേശം വെളിപ്പെടുത്തി യാമി

അനീഷ് ജി. മേനോനാണ് ഈ ചിത്രത്തിലെ നായക കഥാപാത്രമായ മാനവ് കൃഷ്ണയെ അവതരിപ്പിക്കുന്നത്. അനീഷ് നായകനിരയിലെത്തുന്ന ആദ്യ ചിത്രവും ഇതുതന്നെയാണ്. നായികാ കഥാപാത്രമായ ഹിതാ ദാസിനെ ഗായത്രി സുരേഷും അവതരിപ്പിക്കുന്നു. ഹരീഷ് കണാരൻ, ധർമ്മജൻ ബൊൾഗാട്ടി, സുധീർ കരമന, ദേവൻ, സ്ഫടികം ജോർജ്, ജാഫർ ഇടുക്കി, കലിംഗശശി, അൽത്താഫ്സലിം ,അനീഷ് ഗോപാൽ, ഷെഹീൻ, സുശീൽ കുമാർ തിരുവങ്ങാട്, വൈശാഖ്, അരിസ്റ്റോ സുരേഷ്, നീനാ കുറുപ്പ്, സാവിത്രി ശ്രീധരൻ, എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.

രചന, ഗാനങ്ങൾ – ഉഷാന്ത് താവത്ത്. സംഗീതം – രഘുപതി. സുശീൽ നമ്പ്യാർ ഛായാഗ്രഹണവും പി.സി.മോഹനൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം – നാരായണൻ പന്തീരിക്കര. കോസ്റ്റ്യും – ഡിസൈൻ.കമാർ എടപ്പാൾ. മേക്കപ്പ് – അഭിലാഷ് വലിയകുന്ന്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ആർ.പി.ഗംഗാധരൻ. പ്രൊഡക്ഷൻ കൺട്രോളർ- നസീർ കൂത്തുപറമ്പ്. ഫോട്ടോ – നൗഷാദ് കണ്ണൂർ.

വാഴൂർ ജോസ്.

shortlink

Related Articles

Post Your Comments


Back to top button