വിഷുവിന് രണ്ട് വമ്പൻ സിനിമകളാണ് റിലീസിനൊരുങ്ങുന്നത്. ഏപ്രിൽ 13 ന് വിജയ് ചിത്രം ബീസ്റ്റ് റിലീസ് ചെയ്യും. കെ.ജി.എഫ് 2 ഏപ്രിൽ 14 നും റിലീസ് ചെയ്യും. രണ്ട് ചിത്രങ്ങളും ക്ലാസ് റിലീസിനൊരുങ്ങുമ്പോൾ, ഇതിനെക്കുറിച്ച് കന്നഡ നടൻ യാഷിന് ചിലത് പറയാനുണ്ട്. ഏത് സിനിമ കാണണമെന്ന് തീരുമാനിക്കുന്നത് ജനങ്ങളാണെന്നും എല്ലാവരുടെയും താത്പര്യം ഒരുപോലെയല്ലെന്നും യാഷ് പറഞ്ഞു. കെ.ജി.എഫ് ചാപ്റ്റർ 2 ഏപ്രിൽ 14-ന് റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് കൊച്ചിയിൽ നടത്തിയ പത്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു യാഷ്.
പ്രേക്ഷകര്‍ എല്ലാ സിനിമയും കാണണം, തന്റെ സിനിമ റിലീസ് ചെയ്യുന്നതുകൊണ്ട് മാത്രം മറ്റാരുടേയും സിനിമ കാണരുതെന്ന് ഒരിക്കലും പറയില്ല എന്നും താരം പറഞ്ഞു. നല്ലതാണെങ്കിൽ മറ്റ് സിനിമകളും കാണണമെന്ന് യാഷ് പറയുന്നു. സിനിമ റിലീസ് ചെയ്യുമ്പോള്‍ ആരെങ്കിലും ഇതിനൊപ്പം തന്നെ മറ്റൊരു സിനിമയും റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും നടൻ വ്യക്തമാക്കി.
‘ഏത് സിനിമ കാണണമെന്ന് തീരുമാനിക്കുന്നത് ജനങ്ങളാണ്. അവര്‍ക്ക് അവരുടേതായിട്ടുള്ള ചോയ്‌സും മുൻഗണനയുമുണ്ട്. എല്ലാവരും വ്യത്യസ്തരാണ്. എല്ലാവരുടേയും സിനിമകളെയും വര്‍ക്കുകളെയും ഞാന്‍ ബഹുമാനിക്കുന്നു. എല്ലാവരും നിങ്ങളെ എന്റര്‍ടെയ്ന്‍ ചെയ്യാനാണ് ശ്രമിക്കുന്നത്. ക്ലാഷ് റിലീസ് എന്നത് ആരുടെയും കണ്‍ട്രോളിലല്ലല്ലോ. കെ.ജി.എഫിന്റെ റിലീസ് എട്ട് മാസം മുമ്പ് തന്നെ തീരുമാനിച്ചതാണ്. അന്ന് സിനിമ റിലീസ് ചെയ്യുമ്പോള്‍ ആരെങ്കിലും ഇതിനൊപ്പം തന്നെ മറ്റൊരു സിനിമയും റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിച്ചിട്ടില്ല. അതിനെ കുറിച്ച് ചിന്തിക്കുന്നുമില്ല. എനിക്കെന്ത് ചെയ്യാന്‍ സാധിക്കുമെന്നാണ് ഞാന്‍ ചിന്തിക്കുന്നത്. മറ്റെല്ലാം പ്രേക്ഷകരുടെ കയ്യിലാണ്. എല്ലാം അവര്‍ക്ക് വിടുകയാണ്. എന്റെ അഭിപ്രായത്തില്‍ പ്രേക്ഷകര്‍ എല്ലാ സിനിമയും കാണണം. എന്റെ സിനിമ റിലീസ് ചെയ്യുന്നതുകൊണ്ട് മാത്രം മറ്റാരുടേയും സിനിമ കാണരുതെന്ന് ഒരിക്കലും പറയില്ല. എന്റെ സിനിമ കാണണം, നല്ലതാണെങ്കില്‍ മറ്റ് സിനിമയും കാണണം’, യാഷ് പറഞ്ഞു.
Post Your Comments