
പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും പ്രധാന വേഷത്തിൽ എത്തിയ ‘ഹൃദയം’ മികച്ച പ്രതികരണമാണ് നേടിയത്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഈ ചിത്രത്തിലെ രംഗങ്ങള്‍ക്കെതിരെ സമൂഹമാധ്യമങ്ങളിൽ വിദ്വേഷ പ്രചരണം.
ത്യാഗരാജന്റെ ശ്രീരാമ കീര്‍ത്തനമായ നഗുമോ പശ്ചാത്തല സംഗീതമായി കേള്‍പ്പിച്ച് ഹിന്ദു നായകനും നായികയും ബീഫ് കഴിക്കുന്നുവെന്നാണ് പുതിയ ആരോപണം. രാകേഷ് തിയ്യന്‍ എന്ന പ്രൊഫൈലില്‍ വന്ന കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
‘മലയാളം സിനിമയായ ഹൃദയത്തില്‍ സ്ലോ മോഷനില്‍ നടന്നു വരുന്ന ഹിന്ദു നായകനും നായികയും ത്യാഗരാജന്റെ ശ്രീരാമ കീര്‍ത്തനമായ നഗുമോ പശ്ചാത്തല സംഗീതമായി കേള്‍പ്പിച്ച് ബീഫ് കഴിക്കുന്നു. വൃത്തികെട്ട സെക്കുലര്‍ M/C(മുസ്ലിം/ ക്രിസ്ത്യന്‍) നല്‍കുന്ന ബീഫ് ഭക്തിയുള്ള ഹിന്ദു പെണ്‍കുട്ടികള്‍ കഴിക്കണമെന്ന് അറിയിക്കാനാണ് ഉദ്ദേശം,’ ചിത്രത്തിലെ വീഡിയോ പങ്കുവെച്ച് രാകേഷ് കുറിക്കുന്നു.
ഹൃദയത്തിലെ മറ്റൊരു രംഗത്തിനെതിരെയും സമാനരീതിയില്‍ വിദ്വേഷ പ്രചരണം നടന്നിരുന്നു. നായകന്റെ സുഹൃത്ത് ഗോമാതാ ടീ സ്റ്റാളില്‍ നിന്നും ചായ കുടിക്കുന്നതും ഇവിടെ സദാചാരക്കാരൊന്നുമില്ലല്ലോ എന്ന ഡയലോഗ് പറഞ്ഞതുമാണ് ചര്‍ച്ചയായത്.
Post Your Comments