നോമ്പ് കാലത്ത് കോഴിക്കോട് റെസ്റ്റോറന്റുകളില്‍ ഭൂരിഭാഗവും അടച്ചിടുന്നത് ചൂണ്ടിക്കാട്ടി, ഇഷ്ട ഭക്ഷണം കിട്ടാനില്ലെന്നു പറഞ്ഞ സംവിധായകന്‍ ഒമര്‍ ലുലുവിന്റെ പ്രസ്താവന സമൂഹമാധ്യമങ്ങളിൽ വലിയ ചര്‍ച്ചയായിരുന്നു. സൈബർ ആക്രമണങ്ങൾ ശക്തമായതിനു പിന്നാലെ, ഒമർ ലുലു പോസ്റ്റുകൾ പിൻവലിയ്ക്കുകയും ചെയ്തു. എന്നാൽ, ഒമര്‍ ലുലുവിനെതിരെ വിമർശനവുമായി എത്തിയിരിക്കുകയാണ് ഗായകനും ആര്‍ജെയുമായ കൗശിക് മേനോന്‍.
നമ്മള്‍ ജനിച്ച മതവും വിശ്വാസവും നമ്മുടെ പെറ്റമ്മക്ക് തുല്യം. ഫേസ്ബുക് , ഇന്‍സ്റ്റാഗ്രാം പോലെയുള്ള സോഷ്യല്‍മീഡിയയില്‍ അമ്മാനമാടാന്‍ ‘ ഒരു മനുഷ്യന്റെ വിശ്വാസം, ഭക്തി എന്നതു അഡാർ ലവ് പടത്തിലെ കണ്ണിറുക്കി കാട്ടലല്ലെന്ന് കൗശിക് സോഷ്യൽ മീഡിയയില്‍ പങ്കിട്ട കുറിപ്പിൽ പറയുന്നു
read also: നിശാക്ലബ്ബില്‍ ഗായകന്റെ മൃതദേഹം ചാരിനിര്‍ത്തി പാട്ടും ഡാന്‍സും: ദുഃഖാചരണ ‘പാര്‍ട്ടി’ വിവാദത്തിൽ
കുറിപ്പിന്റെ പൂര്‍ണ്ണരൂപം
ഒമര്‍ ലുലു പുണ്യ റമദാനെ കുറിച്ചും നോമ്പിനെ കുറിച്ചും പരാമര്‍ശിച്ചത് കാണാനിടയായി , അതും ഒരു റെസ്റ്റോറന്റ് ഉന്നക്കായുടെ പേരും പറഞ്ഞു അദ്ദേഹം ഇങ്ങനെ പറഞ്ഞത് ഒരു ശതമാനം പോലും എനിക്കു യോജിക്കാന്‍ കഴിയുന്നില്ല . ഞാന്‍ ജന്‍മം കൊണ്ടു ഹിന്ദു ആണേലും സ്കൂള്‍ കലോത്സവമത്സരങ്ങളില്‍ മാപ്പിളപ്പാട്ടിലൂടെയാണ് നബി സല്ലല്ലാഹു അലൈഹിവ്വസല്ലമനെയും ഖുറാനും അറിയാന്‍ ശ്രമിച്ചതും . നോമ്പ് എടുക്കന്നതു എന്തിനാണ് എന്ന ബോധം എനിക്കു ഉള്ളതു കൊണ്ട് അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് പലതവണ എനിക്ക് പുണ്യനോമ്പ് നോല്‍ക്കാന്‍ സാധിച്ചിട്ടുണ്ട് , ഇത്തവണ ഏന്റെ ഭാര്യ നോമ്പ് നോക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷവും ഉണ്ട് . ഈ നോമ്പു കാലത്തില്‍ അല്ലാഹുവിനെ അനുഗമിക്കുന്ന കോടിശ്വരനും ഒരു നേരത്തെ ഭക്ഷണം പോലും ഇല്ലാത്ത ദരിദ്രനും ഒരേ പോലെ ആണ് അല്ലാഹുവിന്റെ മുന്നില്‍ എന്ന ഓര്‍മപ്പെടുത്തല്‍ പോലെ തന്നെ. ഉള്ളവന്‍ ഇല്ലാത്തവനു കൊടുക്കണം എന്ന സകാത് സമ്പ്രദായം ദാനശീലം ഇല്ലാത്തവര്‍ പോലും പുണ്യ റമദാന്‍ മാസം തന്നാല്‍ കഴിയുന്ന ദാനം ചെയ്തിരിക്കും.
Self discipline അതായതു വര്‍ഷത്തില്‍ ഒരിക്കല്‍ അല്ലാഹുവിനെ അടുത്തറിയാന്‍ ഉള്ള ഈ തപസ്സ് .. ഏതൊരു മുസല്‍മാനും മുടങ്ങാതെ ചെയ്യാന്‍ ആഗ്രഹിക്കുമ്ബോള്‍ . അതു ചെയ്തില്ലേലും സാരമില്ല പക്ഷെ നൂറ്റാണ്ടുകളായി അനുഷ്ഠിച്ചുവരുന്ന മതപരമായ നന്മകളെ എന്തിനാണ് താങ്കള്‍ വലിച്ചിഴച്ചു വിശ്വാസികളെ വേദനിപ്പിക്കാന്‍ ശ്രമിക്കുന്നു ? ഏത് മതമായാലും ‘സമാധാനം സ്നേഹം.. ആണ് ഈ ലോകത്തുള്ള എല്ലാ മനുഷ്യരും ആഗ്രഹിക്കുന്നത് . ഒരു ഉന്നക്കായുടെ പേരും പറഞ്ഞു തുടങ്ങിവച്ച താങ്കളുടേതായ ഈ അഭിപ്രായം ഹിന്ദുവായി ജനിച്ചു അല്ലാഹുവില്‍ വിശ്വാസമര്‍പ്പിച്ച എനിക്കു തന്നെ വിഷമം തരുന്നുണ്ടേല്‍ പിന്നെ ബാക്കി പറയേണ്ടതില്ല.
നിങ്ങള്‍ ഇനിയും പക്വത ആവേണ്ടിയിരിക്കുന്നു. നമ്മള്‍ ജനിച്ച മതവും വിശ്വാസവും നമ്മുടെ പെറ്റമ്മക്ക് തുല്യം . ഫേസ്ബുക് , ഇന്‍സ്റ്റാഗ്രാം പോലെയുള്ള സോഷ്യല്‍മീഡിയയില്‍ അമ്മാനമാടാന്‍ ‘ ഒരു മനുഷ്യന്റെ വിശ്വാസം, ഭക്തി എന്നതു adaar love പടത്തിലെ കണ്ണിറുക്കി കാട്ടലല്ല.. താങ്കളുടെ power star സിനിമയ്ക്കു എന്റെ ആശംസകള്‍ .. ആര് ഏന്തു പറഞ്ഞാലും താങ്കള്‍ക്ക് താങ്കളുടേതായ മറുപടി കാണും അതിനു കുറേപേര്‍ likes & comment ഇടുന്നു എന്ന ഒരു കാരണം വച്ച് താങ്കള്‍ ശരിയാണ് എന്നര്‍ഥം ലവലേശം ഇല്ല. താങ്കള്‍ക്ക് പരിശുദ്ധ റമദാനെ ചൊല്ലിയോ , പരിശുദ്ധ ഖുറാനെ കുറിച്ചോ എന്തു സംശയം ഉണ്ടേലും ചോദിയ്ക്കാന്‍ മടിക്കണ്ട , എന്നാലാവുന്നപോലെ പറഞ്ഞുതരാം .
Post Your Comments