കൊച്ചി: രാജ്യാന്തര കൊച്ചി റീജിയണല്‍ ചലച്ചിത്രമേളയുടെ ഭാഗമായി നടത്തിയ ഓപ്പൺ ഫോറത്തില്‍ പങ്കെടുക്കാനെത്തിയ, നടി റിമ കല്ലിങ്കലിനെതിരേ സൈബര്‍ അധിക്ഷേപം. തൊഴിൽ സ്ഥലങ്ങളിലെ അതിക്രമത്തെ കുറിച്ചും സ്ത്രീകളോടുള്ള പെരുമാറ്റ രീതിയെ കുറിച്ചുമാണ് റിമ സംസാരിച്ചതെങ്കിൽ, ഒരു കൂട്ടം പ്രബുദ്ധ മലയാളികൾ കണ്ടത് ‘ഷോട്സിന്റെ ഇറക്കം, ഇറക്കം കുറഞ്ഞ ഷോട്സ്, നീളമില്ലാത്ത ഉടുപ്പ്, ഉടുപ്പിന്റെ നീളക്കുറവ്’ എന്നിവയായിരുന്നു. ഇത്തരം സൈബർ കൂട്ടങ്ങൾക്ക് മറുപടി നൽകുകയാണ് എഴുത്തുകാരി ശാരദക്കുട്ടി.
സെൻസിബ്ൾ അല്ലാത്ത ചോദ്യങ്ങൾ മന:പൂർവ്വം ചോദിക്കുവാനും വേദിയിലെ സ്ത്രീകളെ കൊണ്ടു തന്നെ അതിനെല്ലാം ഉത്തരം പറയിപ്പിക്കുവാനുമുള്ള ബോധപൂർവ്വമായ ശ്രമങ്ങൾ ഓപൺഫോറങ്ങളിൽ ഉണ്ടാകുമ്പോൾ അവഗണിക്കുവാനും മിണ്ടാതിരിക്കുവാനും സ്ത്രീകൾക്ക് കഴിഞ്ഞെങ്കിലെന്ന് ഞാനാഗ്രഹിക്കുന്നുവെന്ന് ശാരദക്കുട്ടി വ്യക്തമാക്കുന്നു. തനിക്ക് നേരെ ഉയർന്ന സൈബർ ആക്രമണത്തിൽ, ആൾക്കൂട്ടത്തെ പഠിപ്പിക്കലല്ല, വേറെ ഒരുപാട് പണിയുണ്ടെന്ന് റിമ കല്ലിങ്കൽ പറഞ്ഞതാണ് ശരിയെന്ന് ശാരദക്കുട്ടി പറയുന്നു.
ശാരദക്കുട്ടിയുടെ എഴുത്ത്:
സെൻസിബ്ൾ അല്ലാത്ത ചോദ്യങ്ങൾ മന:പൂർവ്വം ചോദിക്കുവാനും വേദിയിലെ സ്ത്രീകളെ കൊണ്ടു തന്നെ അതിനെല്ലാം ഉത്തരം പറയിപ്പിക്കുവാനുമുള്ള ബോധപൂർവ്വമായ ശ്രമങ്ങൾ ഓപൺഫോറങ്ങളിൽ ഉണ്ടാകുമ്പോൾ അവഗണിക്കുവാനും മിണ്ടാതിരിക്കുവാനും സ്ത്രീകൾക്ക് കഴിഞ്ഞെങ്കിലെന്ന് ഞാനാഗ്രഹിക്കുന്നു.
‘ആരു പറഞ്ഞാലും മതി ‘ മട്ടിലുള്ള വഷളൻ ചോദ്യങ്ങൾക്ക് കൈ നീട്ടി മൈക്ക് വാങ്ങാൻ സ്ത്രീകൾ നിൽക്കരുത്. ‘എന്നോടാണ് ചോദ്യമെങ്കിൽ കൃത്യമായ ചോദ്യമായിരിക്കണമത് ‘ എന്ന ഉറച്ച നിലപാടുണ്ടാകണമെന്നും ഞാനാഗ്രഹിച്ചു പോകുകയാണ്. പ്രകോപനമുണ്ടാക്കാനുള്ള പൊട്ടച്ചോദ്യങ്ങൾക്ക് ഒന്നുകിൽ മൗനം അല്ലെങ്കിൽ ഒറ്റവാചകത്തിലപ്പുറം നീളാത്ത മുഖമടച്ച മറുപടി അതേ വേണ്ടു. ഗൗരവമില്ലാത്ത ചോദ്യങ്ങൾക്കുത്തരം തരാനല്ല ഞങ്ങൾ വന്നിവിടെയിരിക്കുന്നതെന്നു നേരെയങ്ങു പറയാൻ കഴിയണം. പറയിപ്പിച്ചു രസിക്കൽ അനുവദിച്ചു കൊടുക്കരുത്.
എനിക്ക് വർഷങ്ങൾക്കു മുൻപ് ഒരു കോളേജിൽ വെച്ച് നടന്ന സെമിനാറിൽ ഒരു അധ്യാപകന്റെ ഭാഗത്തു നിന്നുണ്ടായ അപ്രതീക്ഷിതമായ വാചകാക്രമണത്തിന് തക്ക മറുപടി കൊടുക്കാനായില്ല. അതിനു ശേഷം എന്നും എപ്പോഴും ഞാനൊരു വഷളനെ ആൾക്കൂട്ടത്തിൽ പ്രതീക്ഷിക്കുകയും മുൻകരുതലെടുക്കുകയും ചെയ്യാറുണ്ട്. കൊച്ചിയിൽ നടന്ന പ്രാദേശിക ചലച്ചിത്രോത്സവത്തിന്റെ open forum visuals കണ്ടപ്പോൾ തോന്നിയത്.
Post Your Comments