CinemaGeneralLatest NewsNEWS

ആ സമയത്ത് അച്ഛന്‍ എന്ത് പറയുമെന്ന് ആലോചിച്ച് വിറച്ചിരിക്കുകയായിരുന്നു ഞാന്‍: ഷോബി തിലകന്‍

അനശ്വര നടന്‍ തിലകന് വേണ്ടി ഡബ്ബ് ചെയ്യേണ്ടി വന്ന അനുഭവം പങ്കുവെച്ച് മകൻ ഷോബി തിലകന്‍. പെയ്തൊഴിയാതെ എന്ന സീരിയലിനുവേണ്ടിയാണ് ഷോബി തിലകന് ഡബ്ബ് ചെയ്തത്. അച്ഛന്‍ അന്ന് ആശുപത്രിയിലായിരുന്നുവെന്നും, അച്ഛനൊപ്പം തന്നെയാണ് എപ്പിസോഡ് കണ്ടതെന്നും ഷോബി പറഞ്ഞു.

‘ആ സമയത്ത് അച്ഛന്‍ എന്ത് പറയുമെന്ന് ആലോചിച്ച് വിറച്ചിരിക്കുകയായിരുന്നു ഞാന്‍. അവസാനം അച്ഛന്‍ പറഞ്ഞു ‘എന്തിനാടാ നീ ആവശ്യമില്ലാത്തിടത്ത് മൂളല്‍ ഇടുന്നത്’. ഞാന്‍ പറഞ്ഞു ആ മൂളല്‍ വേണ്ടെന്ന് ഞാന്‍ പറഞ്ഞതായിരുന്നു. അവര്‍ കേട്ടില്ല. അത് വേണമെന്ന് പറഞ്ഞു’.

‘അവര്‍ അങ്ങനെയൊക്കെ പറയും നമ്മള്‍ ആവശ്യമുള്ളത് മാത്രം കൊടുക്കാവുള്ളുവെന്ന് അച്ഛന്‍ പറഞ്ഞപ്പോള്‍ ഞാന്‍ ഓ ശരി എന്ന് പറഞ്ഞു, അപ്പോഴും കൊള്ളില്ല എന്ന് പുള്ളി പറഞ്ഞില്ല. നീ ചെയ്തത് കൊള്ളാം എന്നൊന്നും അച്ഛന്‍ പറയില്ല. അത് വേണമെങ്കില്‍ പുള്ളിയുടെ നോട്ടത്തില്‍ നിന്നും മൂളലില്‍ നിന്നുമൊക്കെ നമ്മള്‍ ഊഹിച്ചോളണം’ ഷോബി തിലകന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button