GeneralLatest NewsNEWSTollywood

ആഡംബര ഹോട്ടലിലെ പാര്‍ട്ടിക്കിടെ മിന്നല്‍ റെയ്ഡ്: പിടിയിലായവരിൽ തെന്നിന്ത്യൻ സൂപ്പർസ്റ്റാറിന്റെ മകളും

തന്റെ മകൾക്ക് മയക്കുമരുന്നുമായി യാതൊരു ബന്ധവുമില്ലെന്ന് നടൻ നാഗ ബാബു

  ഹൈദരാബാദ്: ഹൈദരാബാദ് ബഞ്ചറാഹില്‍സിലെ ആഡംബര ഹോട്ടലിലെ റേവ് പാര്‍ട്ടിക്കിടെ പൊലീസിന്റെ മിന്നല്‍ റെയിഡ്. തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ നാഗ ബാബുവിന്റെ മകളും നടിയുമായ നിഹാരിക കൊനിഡേല, ബിഗ് ബോസ് തെലുങ്ക് വിജയി രാഹുൽ സിപ്ലിഗഞ്ച് എന്നിവരും മറ്റ് 150 പേരെയും ഹൈദരാബാദ് പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച പുലർച്ചെയാണ് സംഭവം. ബഞ്ചാര ഹിൽസിലെ പ്രമുഖ ഹോട്ടലിൽ നിന്നും ലക്ഷങ്ങൾ വിലമതിക്കുന്ന മയക്കുമരുന്ന് കണ്ടെത്തിയതായും റിപ്പോർട്ട്.

read also: ആ നടനോട് ഭയങ്കര ക്രഷായിരുന്നു, ഇതുവരെ തുറന്ന് പറഞ്ഞിട്ടില്ല: രചന നാരായണന്‍കുട്ടി

നിഹാരികയോ രാഹുലോ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോയെന്ന് പോലീസ് ഉദ്യോഗസ്ഥർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. വാർത്തകൾ പ്രചരിച്ചതിനു പിന്നാലെ, തന്റെ മകൾക്ക് മയക്കുമരുന്നുമായി യാതൊരു ബന്ധവുമില്ലെന്ന് നടൻ നാഗ ബാബു പറഞ്ഞു.

‘ഇന്നലെ രാത്രി പഞ്ചനക്ഷത്ര ഹോട്ടലിലെ പബ്ബിൽ പാർട്ടിയിൽ പങ്കെടുത്ത മകൾ നിഹാരികയെ കസ്റ്റഡിയിലെടുത്തിരുന്നു. അനുവദനീയമായ സമയത്തിനപ്പുറം പബ്ബ് നടത്തിയതിന് മാനേജ്‌മെന്റിനെ പോലീസ് പിടികൂടി. എന്നിരുന്നാലും, . മയക്കുമരുന്ന് കണ്ടെടുത്ത സംഭവത്തിൽ മകൾക്ക് ഒരു ബന്ധവുമില്ല’- നാഗ ബാബു പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button