GeneralLatest NewsMollywoodNEWS

ജഗദീഷ് കോൻ? പ്രശസ്തിക്കു വേണ്ടി എന്തും ചെയ്തുകൂട്ടുന്ന എന്ത് ഭാഷയും ഉപയോഗിക്കുന്ന പലർക്കും രമ മാഡം മാതൃകയാണ്: കുറിപ്പ്

'എൻറെ നാട്ടിലാണെങ്കിൽ നടനെക്കാൾ ഇമ്മിണി പൊങ്ങി നിന്നേനെ മാഡം'

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗം മേധാവിയും നടന്‍ ജഗദീഷിന്‍റെ ഭാര്യയുമായ ഡോ.പി.രമ കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. ഒന്നരവര്‍ഷമായി കിടപ്പിലായിരുന്നു രമ. ഡോ.സുല്‍ഫി നൂഹു രമയെക്കുറിച്ചു പങ്കുവച്ച ഓര്‍മ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു.

read also: ‘പോയി ചത്തൂടെ…? നീ ആദ്യം പോയി ചാകടാ…’: വിമർശകർക്ക് നടി അശ്വതിയുടെ മറുപടി

കുറിപ്പ് പൂർണ്ണ രൂപം

ജഗദീഷ് കോൻ❓
——
എൺപതുകളുടെ മധ്യകാലഘട്ടത്തിൽ രമ മാഡത്തിനെ കോളേജിൽ ഡ്രോപ്പ് ചെയ്യാൻ സ്കൂട്ടറിൽ വരുന്ന ശ്രീ ജഗദീഷിനെ കാണുന്ന ഞങ്ങൾ മെഡിക്കൽ വിദ്യാർഥികൾ ഇങ്ങനെ പറയുമായിരുന്നു.
‘ജഗദീഷ്’

പെട്ടെന്ന് ഹാങ്ങ്ഔട്ട് സാമ്രാജ്യത്തിൻ്റെ മൂലയിൽ നിന്നും ഒരു ഹിന്ദി ചോദ്യം
‘ജഗദീഷ് കോൻ?’
നോർത്തിന്ത്യൻ സഹപാഠിയുടെ സ്വാഭാവികമായ റെസ്പോൺസ്.

മലയാളത്തിലെ വലിയ താരമാണെന്ന് പറഞ്ഞപ്പോൾ നോർത്തിന്ത്യൻ സഹപാഠി ഇങ്ങനെ കൂടെ പറഞ്ഞു വച്ചു.
‘എൻറെ നാട്ടിലാണെങ്കിൽ നടനെക്കാൾ ഇമ്മിണി പൊങ്ങി നിന്നേനെ മാഡം’

ഭർത്താവിൻറെ പ്രശസ്തിയുടെ ചിറകിലേറി വിരാജിക്കുവാനുള്ള എല്ലാ സാധ്യതകളും സവിനയം തിരസ്കരിച്ച് സ്വന്തം ജോലിയിൽ മാത്രം മുഴുകി അസംഖ്യം മികച്ച ഡോക്ടർമാരെ സൃഷ്ടിച്ച, സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ വൈദ്യശാസ്ത്ര അഭിപ്രായങ്ങൾ രേഖപ്പെടുത്തിയ മാതൃകാ വനിത.
രമ മാഡം.
ഒരു മില്യൻ ആദരാഞ്ജലികൾ.

പ്രശസ്തിക്കു വേണ്ടി എന്തും ചെയ്തുകൂട്ടുന്ന എന്ത് ഭാഷയും ഉപയോഗിക്കുന്ന പലർക്കും മാഡം ഒരു മാതൃകയാണ്.
മാതൃകയാവണം.
ഞങ്ങളുടെ തലമുറയിലെ
മുൻ തലമുറയിലെ
ഇപ്പോഴത്തെ തലമുറയിലെ
ഒരായിരം പേരുടെ
ഒരു മില്യൻ ആദരാഞ്ജലികൾ!

ഡോ സുൽഫി നൂഹു

shortlink

Related Articles

Post Your Comments


Back to top button