GeneralLatest NewsMollywoodNEWS

ഇത്രപെട്ടെന്നൊരു വിയോഗം പ്രതീക്ഷിച്ചിരുന്നില്ല: വേദനയോടെ മേനക പറയുന്നു

സുഖമില്ലാതെ ആയതിനു ശേഷം ജഗദീഷേട്ടനും മക്കളും രമയെ താങ്ങിപ്പിടിച്ചു കൊണ്ടുവരുമായിരുന്നു

നടന്‍ ജഗദീഷിന്റെ ഭാര്യ ഡോക്ടര്‍ രമയുടെ വിയോഗ വാർത്തയാണ് സിനിമാ ലോകത്ത് ചർച്ച. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് മേധാവിയായിരുന്ന രമയുമായുള്ള സൗഹൃദത്തെ കുറിച്ച്‌ പറയുകയാണ് നടി മേനക.

read also: നല്ലൊരു മനസിന്റെ ഉടമയും നല്ലൊരു മനുഷ്യനും : ആര്യനെ കളിപ്പിക്കുന്ന സുരേഷ് ഗോപിയുടെ ചിത്രം വൈറൽ

‘ഞങ്ങള്‍ താമസിക്കുന്ന ഫ്‌ളാറ്റില്‍ ജഗദീഷേട്ടനും ഒരു ഫ്ലാറ്റുണ്ട്. അവിടെ അദ്ദേഹത്തിന്റെ ഇളയ മകള്‍ താമസിക്കുകയാണ്. ജഗദീഷേട്ടനും ഡോക്ടര്‍ രമയും അവിടെ ഇടയ്ക്കിടെ വരുമ്പോള്‍ ഞങ്ങള്‍ കാണുകയും സംസാരിക്കുകയും ചെയ്യാറുണ്ടായിരുന്നു. സുഖമില്ലാതെ ആയതിനു ശേഷം ജഗദീഷേട്ടനും മക്കളും രമയെ താങ്ങിപ്പിടിച്ചു കൊണ്ടുവരുമായിരുന്നു. പൊന്നുപോലെയാണ് ജഗദീഷേട്ടനും മക്കളും രമയെ കൊണ്ടുനടന്നത്. കഴിഞ്ഞ വര്‍ഷം വരെ രമ പതുക്കെ കുറച്ചു നടക്കുമായിരുന്നു. അതിനു ശേഷം അവസ്ഥ കുറച്ചു മോശമായി, കിടപ്പായി. എങ്കിലും, ഇത്രപെട്ടെന്നൊരു വിയോഗം പ്രതീക്ഷിച്ചിരുന്നില്ല. പെട്ടന്നാണ് രമ കടന്നുപോകുന്നത്. അതില്‍ വലിയ ദുഃഖമുണ്ട്. ജഗദീഷേട്ടന്‍ വളരെ പ്രാക്ടിക്കലായ ഒരു മനുഷ്യനാണ്. ജഗദീഷേട്ടനും മക്കള്‍ സൗമ്യക്കും രമ്യക്കും ഈ വിയോഗം താങ്ങാനുള്ള ശക്തി ലഭിക്കട്ടെ. ഡോക്ടര്‍ രമയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു.’- മേനക പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button