നടന് ജഗദീഷിന്റെ ഭാര്യ ഡോ. പി രമയെക്കുറിച്ചു ഹൈക്കോടതി അഭിഭാഷകന് അജിത് കുമാര്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുന്നു. കേരളത്തിലെ പ്രമാദമായ പല കേസുകളിലും ഫോറന്‍സിക് രംഗത്ത് രമ നടത്തിയിട്ടുള്ള കണ്ടെത്തലുകള്‍ നിര്‍ണായകമായിരുന്നു.
അര്‍പ്പണബോധമുള്ള ഫോറന്‍സിക് വിദഗ്ധയായിരുന്നു ഡോ. രമയെന്ന് അജിത് കുമാര്‍ പറയുന്നു. ‘കോടതിയില്‍ ഹാജരാകുന്നതിനു മുമ്പ് പ്രോസിക്യൂഷന് കേസും ഡിഫന്‍സ് കേസും പ്രതിഭാഗം വക്കീലിനെക്കുറിച്ചും അവര്‍ കൃത്യമായി അന്വേഷിക്കും. അവരുടെ പ്രസ്താവനകളെ പൊട്ടിക്കുക എളുപ്പമല്ലായിരുന്നു അവരെ ക്രോസ് വിസ്താരം ചെയ്യുക എന്നത് വളരെയേറെ ആസ്വാദ്യകരമായിരുന്നു’- അജിത് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
കുറിപ്പ് പൂർണ്ണ രൂപം
ഇന്നാണ് ഡോ.രമയുടെ മരണവാര്‍ത്ത വന്നത്. കുറച്ചു നാളുകളായി രോഗാവസ്ഥയിലായിരുന്നു അവര്‍. ഒന്നു രണ്ടു കൊലപാതക കേസുകളില്‍ ഫൊറന്‍സിക് വിദഗ്ധ എന്ന നിലയില്‍ സാക്ഷിക്കൂട്ടില്‍ വച്ച് ഞാന്‍ അവരെ കണ്ടിട്ടുണ്ട്. അര്‍പ്പണബോധമുള്ള ഫൊറന്‍സിക് വിദഗ്ധയായിരുന്നു അവര്‍. കോടതിയില്‍ ഹാജരാകുന്നതിനു മുമ്പേ പ്രോസിക്യൂഷന് കേസും ഡിഫന്‍സ് കേസും പ്രതിഭാഗം വക്കീലിനെക്കുറിച്ചും അവര്‍ കൃത്യമായി അന്വേഷിക്കും. അവരുടെ പ്രസ്താവനകളെ പൊട്ടിക്കുക എളുപ്പമല്ലായിരുന്നു. അവരെ ക്രോസ് വിസ്താരം ചെയ്യുക എന്നത് വളരെയേറെ ആസ്വാദ്യകരമായിരുന്നു.
ഡോ.പരീഖ്, ഡോ.ബര്‍ണാഡ് അല്ലെങ്കില്‍ അവരുടെ തന്നെ പ്രഫസര്‍ ഉമാദത്തന്… അങ്ങനെ ആരെയെങ്കിലും ഉദ്ധരിച്ചു ചോദിച്ചാലും പോസ്റ്റ്മോര്‍ട്ടം ടേബിളില്‍ അവര്‍ കണ്ടെത്തിയ തെളിവുകള്‍ വച്ച് അവര്‍ പ്രതിരോധിക്കും. അവര്‍ എപ്പോഴും പ്രോസിക്യൂഷനോടു ചേര്‍ന്നു നിന്നു. പ്രോസിക്യൂഷന് ദുര്‍ബലമാകാതിരിക്കാനുള്ള കടമ ഒരു ഫൊറന്‍സിക് വിദഗ്ധനുണ്ടെന്ന് അടിവരയിടുന്നതായിരുന്നു അവര്‍ ഹാജരാക്കിയിരുന്ന തെളിവുകള്‍.
വിചാരണക്കോടതിയിലെ ജഡ്ജിമാര്‍ക്ക് ഡോ.രമയുടെ തെളിവുകളെ കുറിച്ച് വലിയ മതിപ്പായിരുന്നു. സത്യസന്ധതയും പ്രൊഫഷനല്‍ കഴിവുകളും ഒരുപോലെ ഒത്തിണങ്ങിയ ഒരു സ്ത്രീയായിരുന്നു അവര്‍. അഭയ കേസില്‍ അവര്‍ ഒരുപാട് വിമര്‍ശനങ്ങള്‍ നേരിട്ടു. വിചാരണ ആരംഭിച്ചപ്പോള്‍ സാക്ഷിക്കൂട്ടില്‍ ഹാജരാകാന്‍ വിധി അവരെ അനുവദിച്ചില്ല. പക്ഷേ, അവരുടെ റിപ്പോര്‍ട്ട് അവര്‍ക്ക് പരിചയമുള്ള മറ്റൊരു ഡോക്ടറുടെ കയ്യൊപ്പോടെ കോടതി സ്വീകരിച്ചു.
സിബിഐക്കു വേണ്ടി ജസ്റ്റിസ് സുനില്‍ തോമസിനു മുമ്പില്‍ ആ റിപ്പോര്‍ട്ട് ശക്തിയുക്തം പ്രതിരോധിക്കാനുള്ള അവസരം എനിക്ക് ലഭിച്ചു. എന്റെ വളരെ അടുത്ത കുടുംബ സുഹൃത്തായിരുന്നു അവര്‍. അവരുടെ വേര്‍പാടില്‍ ഭര്‍ത്താവ് ജഗദീഷിന്റെ വേദനയില്‍ പങ്കുചേരുന്നു
Post Your Comments