നടന്‍ ജഗദീഷിന്റെ ഭാര്യ ഡോ. പി രമയുടെ വിയോഗ വാർത്തയാണ് ഇന്ന് സിനിമാ ലോകത്ത് ചർച്ച. മെഡിക്കല്‍ കോളജില്‍ ഫോറന്‍സിക് വിഭാഗം മേധാവിയായിരുന്നു രമ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ജഗദീഷ് കുടുംബത്തെക്കുറിച്ചു ഒരു അഭിമുഖത്തിൽ പങ്കുവച്ച വാക്കുകളാണ്.
read also: കുഞ്ചാക്കോ ബോബനും ജയസൂര്യയും വീണ്ടും ഒന്നിക്കുന്നു: ‘എന്താടാ സജി’ ആരംഭിച്ചു
പൊതുവേദികളില്‍ വരാന്‍ അത്ര താല്‍പ്പര്യമില്ലാത്ത ആളായിരുന്നു രമയെന്ന് ജഗദീഷ് തുറന്നു പറഞ്ഞിരുന്നു. ‘എനിക്ക് എത്രത്തോളം പ്രശസ്തി നേടാനും പൊതു ഇടങ്ങളില്‍ പ്രത്യക്ഷപ്പെടാനും ആഗ്രഹമുണ്ടോ, അത്രത്തോളം അതില്‍ നിന്ന് മുഖം തിരിഞ്ഞ് നടക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണ് എന്റെ ഭാര്യ രമ. സ്വകാര്യ ജീവിതത്തെ പരസ്യപ്പെടുത്താന്‍ രമ ഒരിക്കലും ആഗ്രഹിക്കുന്നില്ല. എന്തെങ്കിലും സ്‌പെഷ്യല്‍ എഡിഷന്റെ ഭാഗമായി ഏതെങ്കിലും മാഗസിന്‍സ് സമീപിച്ചാലും രമ തയ്യാറാവാത്തത് കൊണ്ടാണ് അത്തരം ഫോട്ടോകള്‍ പോലും പുറത്ത് വരാത്തത്. സോഷ്യല്‍ മീഡിയയില്‍ രമയുടെ ഫോട്ടോ പങ്കുവയ്ക്കുന്നതും രമയ്ക്ക് ഇഷ്ടമല്ല’, ജഗദീഷ് ഒരു അഭിമുഖത്തിൽ പങ്കുവച്ചിരുന്നു.
Post Your Comments