GeneralLatest NewsMollywoodNEWS

കടുത്ത ശ്വാസതടസ്സം, ജോണ്‍പോളിന്റെ തുടര്‍ ചികിത്സയ്ക്ക് പണമില്ല: സഹായമഭ്യര്‍ത്ഥിച്ച്‌ സുഹൃത്തുക്കള്‍

ജോൺപോൾ നിലവില്‍ ചെറിയ തോതില്‍ ഭക്ഷണം കഴിക്കുകയും സംസാരിക്കുകയും ചെയ്യുന്നുണ്ട്.

എറണാകുളം: മലയാളത്തിന്റെ പ്രശസ്ത തിരക്കഥാകൃത്ത് ജോണ്‍പോൾ കടുത്ത ശ്വാസതടസ്സത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്. ഇദ്ദേഹത്തിന്റെ തുടര്‍ ചികിത്സയ്ക്കായി സഹായമഭ്യര്‍ത്ഥിച്ച് രംഗത്തെത്തിയിരിക്കുകയാണ് ജോൺപോളിന്റെ സുഹൃത്തുക്കള്‍.

രണ്ട് മാസത്തെ ആശുപത്രി ചികിത്സ കൊണ്ട് അദ്ദേഹത്തിന്റെ കുടുംബം സാമ്പത്തികമായി കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണെന്ന് സുഹൃത്തുക്കള്‍ സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. പ്രൊഫ എം കെ സാനു, പ്രൊഫ എം തോമസ് മാത്യൂ, ഫാ തോമസ് പുതുശ്ശേരി, എം മോഹന്‍, സിഐസിസി ജയചന്ദ്രന്‍, പി രാമചന്ദ്രന്‍, അഡ്വ മനു റോയ്, സി ജി രാജഗോപാല്‍, ജോണ്‍സണ്‍ സി എബ്രഹാം, തനൂജ ഭട്ടതിരി എന്നിവരാണ് അദ്ദേഹത്തിന്റെ ചികിത്സയ്ക്കായി സഹായഭ്യര്‍ഥന നടത്തിയിരിക്കുന്നത്.

read also: എല്ലാം വിറ്റു പെറുക്കി ലങ്കക്കാർ രാജ്യം വിട്ടു ഓടുകയാണ്, കാരണം കടവും ദീർഘവീക്ഷണമില്ലാത്ത പദ്ധതികളും: സന്തോഷ് പണ്ഡിറ്റ്

സഹായം അയക്കുന്നതിനായി ജോണ്‍പോളിന്റെ മരുമകന്‍ ജിബി അബ്രഹാമിന്റെ അക്കൗണ്ട് നമ്പറാണ് കുറിപ്പില്‍ നല്‍കിയിരിക്കുന്നത്. എസ്ബിഐ കാക്കൂര്‍ ബ്രാഞ്ചിലെ ജിബി അബ്രഹാമിന്റെ അക്കൗണ്ട് നമ്പര്‍: 67258022274. ഐഎഫ്‌എസ് സി: SBIN0070543. ഗൂഗിള്‍ പേ നമ്പര്‍: 9446610002

ജോൺപോൾ നിലവില്‍ ചെറിയ തോതില്‍ ഭക്ഷണം കഴിക്കുകയും സംസാരിക്കുകയും ചെയ്യുന്നുണ്ട്. കടുത്ത ശ്വാസതടസ്സത്തെ തുടര്‍ന്ന് നല്‍കിയിരുന്ന ബൈ പാസ് സപ്പോര്‍ട്ട് രാത്രി മാത്രമായി പരിമിതപ്പെടുത്തുവാന്‍ സാധിച്ചിട്ടുണ്ടെന്ന് ഡോക്ടര്‍മാർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button