ഒടിടിയില്‍ സിനിമ നല്കി ഇന്‍ഡസ്ട്രിയെ നശിപ്പിക്കാനുള്ള ശ്രമമാണ് ചിലര്‍ നടത്തുന്നതെന്നും, അതില്‍ ചില താരങ്ങളും കൂട്ട് നില്‍ക്കുന്നുണ്ടെന്നും ഫിയോക് പ്രസിഡന്റ് വിജയകുമാര്‍. ഒടിടിയില്‍ സിനിമ കൊടുക്കുന്നതില്‍ എതിര്‍പ്പുണ്ടെന്നും, അങ്ങിനെ ചെയ്താൽ വന്‍ ദുരന്തം ഉണ്ടാകുമെന്നും ഫിലിം ചേംബറിന്റെ നിര്‍ണ്ണായക യോഗത്തിൽ വിജയകുമാർ പറഞ്ഞു.
വിജയകുമാറിന്റെ വാക്കുകൾ :
ഒടിടിയില്‍ സിനിമ കൊടുക്കുന്നതിനെ എതിര്‍ക്കുന്നു. ഒടിടിയില്‍ സിനിമ കൊടുത്താല്‍ വന്‍ ദുരന്തം ഉണ്ടാകും . ഒടിടിയില്‍ സിനിമ നല്കി ഇന്‍ഡസ്ട്രിയെ നശിപ്പിക്കാനുള്ള ശ്രമമാണ് ചിലര്‍ നടത്തുന്നത്. അതിനു ചില താരങ്ങളും മുന്നില്‍ നില്ക്കുന്നു. അതുകൊണ്ട് ഒടിടി സിനിമയ്ക്ക് ഒരു പ്ലാറ്റ്ഫോമും തിയേറ്റര്‍ റിലീസ് സിനിമകള്‍ക്ക് മറ്റൊരു പ്ലാറ്റ്ഫോമുമായി നിജപ്പെടുത്തണം. അതിനു ഫിലിം ചേംബര്‍ ഇന്ന് തന്നെ തീരുമാനം എടുക്കണം.
Post Your Comments