കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട യുവതാരമാണ് പ്രണവ് മോഹന്‍ലാല്‍. വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ അടുത്തിടെ പുറത്തിറങ്ങിയ ‘ഹൃദയം’ എന്ന ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചത്. വൻ വിജയം നേടിയ ചിത്രത്തിൽ മികച്ച പ്രകടനമാണ് പ്രണവ് കാഴ്ചവെച്ചത്. പ്രണവിന്റെ വിശേഷങ്ങള്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട്. പ്രണവിനെക്കുറിച്ച് നടന് മനോജ് കെ ജയന് ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ചർച്ചയാകുന്നത്.
പ്രണവ് വളരെ സിംപിളാണെന്ന് മനോജ് കെ ജയന് പറയുന്നു. ‘ഇത്രയും വലിയ താര രാജാവിന്, ഇങ്ങനെ സിംപിളായൊരു മകനോ എന്ന് തോന്നുന്ന വിധത്തിൽ സിംപിളാണ് പ്രണവ്’, മനോജ് കെ ജയന് പറഞ്ഞു. ലാലേട്ടനു കിട്ടിയ ഏറ്റവും വലിയ സൗഭാഗ്യമാണ് പ്രണവ് എന്നും മനോജ് കെ ജയന് കൂട്ടിച്ചേർത്തു.
‘പ്രണവ് ലൊക്കേഷനില്‍ എത്തിയാൽ ഏതെങ്കിലും മൂലയില്‍ മതിലും ചാരി ഇരിക്കും. ഷോട്ട് റെഡി എന്ന് വിളിക്കുമ്പോള്‍ പോയി അഭിനയിക്കും. സിനിമയുടെ പോപ്പുലാരിറ്റി പുള്ളിക്ക് ഇഷ്ടമില്ല. ടീ ഷര്‍ട്ടൊക്കെ ഏത് ബ്രാന്‍ഡാണ് ഉപയോഗിക്കുന്നതെന്ന് ഞാനൊരിക്കല്‍ ചോദിച്ചിരുന്നു. ഞാന്‍ ബ്രാന്‍ഡുകളൊന്നും ഉപയോഗിക്കാറില്ല, എനിക്കിഷ്ടമില്ല. റോഡ് സൈഡില്‍ ഇങ്ങനെ തൂക്കിയിടില്ലേ, അതിട്ടാല്‍ ഞാന്‍ നല്ല കംഫർട്ടാണ്. മറ്റേതിട്ടാല്‍ എനിക്ക് ചൊറിയും എന്നാണ് പ്രണവ് പറഞ്ഞത്,’ മനോജ് കെ ജയന് വ്യക്തമാക്കി.
Post Your Comments