InterviewsLatest NewsNEWS

ഞാൻ ചര്‍ച്ച നടത്തുന്ന എഴുത്തുകാര്‍ക്ക് ഇന്നത്തെ സാഹചര്യത്തില്‍ ബോള്‍ഡായ സിനിമ ചെയ്യാന്‍ ധൈര്യമില്ല: ബി ഉണ്ണികൃഷ്ണൻ

വിപണി ലക്ഷ്യമാക്കാത്ത ഒരു സിനിമ ചെയ്യണമെന്ന ബോധ്യം വരുകയാണെങ്കില്‍ അത് ചെയ്യാന്‍ കഴിയുമെന്ന് തോന്നുന്നുണ്ടെന്നും, ചിലപ്പോള്‍ ചെയ്യുകയും ചെയ്യുമെന്നും സംവിധായകൻ ബി ഉണ്ണികൃഷ്ണൻ. താന്‍ ചര്‍ച്ചകള്‍ നടത്തുന്ന എഴുത്തുകാര്‍ക്ക് ഇന്നത്തെ സാഹചര്യത്തില്‍ ബോള്‍ഡായ സിനിമ ചെയ്യാന്‍ ധൈര്യമില്ലെന്നും എന്നാല്‍ അതിന്റെ അനന്തര ഫലങ്ങള്‍ അപ്പോള്‍ നോക്കാമെന്നാണ് താന്‍ പറഞ്ഞതെന്നും മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം വെളിപ്പെടുത്തിയത്.

സംവിധായകന്റെ വാക്കുകൾ :

വിപണി ലക്ഷ്യമാക്കാത്ത ഒരു സിനിമ ചെയ്യണമെന്ന ബോധ്യം വരുകയാണെങ്കില്‍ അത് ചെയ്യാന്‍ കഴിയുമെന്ന് തോന്നുന്നുണ്ട്. ചിലപ്പോള്‍ ചെയ്യുകയും ചെയ്യും. അങ്ങനെ ചെയ്യുകയാണെങ്കില്‍ ഒരു ഗംഭീര പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റാവണം ആ സിനിമ എന്നെനിക്ക് നിര്‍ബന്ധമുണ്ട്. അതിനു വേണ്ടിയുള്ള ശ്രമം എന്റെ ഉള്ളിലുണ്ട്.

ചില ചിന്തകളുണ്ട്. ആദ്യ സിനിമയായ ജലമര്‍മരം പാരിസ്ഥിതിക രാഷ്ട്രീയവുമായി ബന്ധപ്പെട്ട സിനിമയാണ്. അത്തരത്തിലൊരു പ്രശ്‌നം ഒരു അഞ്ചു വയസ്സുകാരന്റെ പെഴ്‌സ്‌പെക്ടീവില്‍ അവതരിപ്പിക്കുക എന്നത് അന്ന് ഒരു വലിയ തീരുമാനമായിരുന്നു. സാധാരണ ഗതിയില്‍ ആരും ആലോചിക്കാത്തതാണ്. അതിന്റേതായ പ്രസക്തി ആ സിനിമക്ക് ഉണ്ടായിരുന്നു. അതു പോലെ ഒരു സിനിമ ആലോചിക്കുന്നുണ്ട്.

ശ്രദ്ധിക്കപ്പെടുന്ന എഴുത്തുകാരുമായി ചില ചര്‍ച്ചകളിലേര്‍പ്പെടുന്നുണ്ട്. ധൈര്യമായി രാഷ്ട്രീയം പറയുന്ന സിനിമയാവണം. ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ഇന്നത്തെ സാഹചര്യത്തില്‍ അത്ര ബോള്‍ഡായ സിനിമ പറയാന്‍ അവര്‍ക്ക് ധൈര്യമില്ല എന്നാണ് പറയുന്നത്. അങ്ങനെയല്ല എന്ന് ഞാന്‍ പറഞ്ഞു. അത് ചെയ്യാം. അതിന്റ അനന്തരഫലങ്ങള്‍ എന്താണെന്ന് നോക്കാം.

shortlink

Related Articles

Post Your Comments


Back to top button