GeneralLatest NewsNEWS

ഏറ്റവുമധികം നന്ദി പറയുന്നത് ഭാര്യയോട്, കെ.ജി.എഫില്‍ അഭിനയിക്കാന്‍ പ്രേരിപ്പിച്ചത് അവരാണ്: സഞ്ജയ് ദത്ത്

കെ.ജി.എഫില്‍ അഭിനയിക്കാന്‍ തന്നെ പ്രേരിപ്പിച്ച ഭാര്യയായ മാന്യതയോടാണ് തനിക്കേറ്റവും കൂടുതല്‍ നന്ദി പറയാനുള്ളതെന്ന് നടൻ സഞ്ജയ് ദത്ത്. കെ.ജി.എഫ് തനിക്കൊരു പുതിയ അനുഭവമായിരുന്നു എന്നും തങ്ങള്‍ ഒരു ഫാമിലിയെ പോലെയായിരുന്നു എന്നും കഴിഞ്ഞ ദിവസം നടന്ന കെ.ജി.എഫ് ട്രെയ്‌ലര്‍ ലോഞ്ചില്‍ വച്ച് സഞ്ജയ് ദത്ത് പറഞ്ഞു.

സഞ്ജയ് ദത്തിന്റെ വാക്കുകൾ :

45 വര്‍ഷങ്ങള്‍ക്ക് ശേഷം കെ.ജി.എഫ് ചാപ്റ്റര്‍ ടു എനിക്ക് പുതിയൊരു അനുഭവമായിരുന്നു. കൂട്ടായ സമര്‍പ്പണമായിരുന്നു അത്. ഞങ്ങള്‍ ഒരു ഫാമിലിയായിരുന്നു. ജൂനിയര്‍ ആര്‍ട്ടിസ്റ്റ് മുതല്‍ സ്‌പോട്ട് ബോയ് വരെ ഒത്തുചേര്‍ന്ന് ഈ സിനിമ ചെയ്യുകയായിരുന്നു. കെ.ജി.എഫ് ചാപ്റ്റര്‍ ടു ചെയ്യുമ്പോള്‍ എനിക്ക് ഇങ്ങനെയാണ് തോന്നിയത്.

ആദ്യം തന്നെ യഷിന് നന്ദി പറയുന്നു. അദ്ദേഹം മികച്ച ഒരു സഹതാരമായിരുന്നു. വളരെ വിനയാന്വിതനായ മനുഷ്യന്‍. യഷ് എന്റെ ഇളയ സഹോദരനെ പോലെയാണ്. അടുത്തതായി നീല്‍, എന്നെ അധീര ആക്കിയതിന് നന്ദി. ഏറ്റവുമധികം നന്ദി പറയുന്നത് എന്റെ ഭാര്യയോടാണ്. കാരണം കെ.ജി.എഫ് ചെയ്യാന്‍ എന്നെ നിര്‍ബന്ധിച്ചത് അവളാണ്. എല്ലാവര്‍ക്കും നന്ദി,

shortlink

Related Articles

Post Your Comments


Back to top button