തന്റെ ചിത്രങ്ങളിലൂടെയാണ് നടൻ ഇന്ദ്രൻസ് സിനിമാ മേഖലയിലേക്ക് കടന്നു വന്നതെന്ന് സംവിധായകൻ സിബി മലയിൽ. കോസ്റ്റ്യൂം ഡിസൈനറായും തന്റെ സിനിമകളിൽ പ്രവർത്തിച്ചിട്ടുള്ള ഇന്ദ്രൻസിന്റെ കഴിവ് കണ്ടതു കൊണ്ടാണ് ചെറിയ ചെറിയ വേഷങ്ങള്‍ ചെയ്യാനായി വിളിച്ചിരുന്നതെന്ന് റിപ്പോര്‍ട്ടര്‍ ടിവിയുടെ പുരസ്‌കാര പ്രഖ്യാപന ചടങ്ങിലാണ് അദ്ദേഹം പറഞ്ഞത്.
സംവിധായകന്റെ വാക്കുകൾ :
ആദ്യ കാലങ്ങളില്‍ എന്റെ ചിത്രങ്ങളിലൂടെയാണ് അദ്ദേഹം സിനിമ മേഖലയിലേക്ക് കടന്നുവന്നത്. അന്ന് ഇന്ദ്രന്‍സിന്റെ ശരീര ഭാഷ തമാശ കഥാപാത്രങ്ങള്‍ക്ക് യോജിച്ചതാണ് എന്ന വിലയിരുത്തപ്പെട്ടിരുന്നു. കോസ്റ്റ്യൂം ഡിസൈനറായും അദ്ദേഹം എന്റെ സിനിമയുടെ ഭാഗമായിട്ടുണ്ട്. അന്ന് അദ്ദേഹത്തിന്റെ കഴിവ് കണ്ടതുകൊണ്ടാണ് ചെറിയ ചെറിയ വേഷങ്ങള്‍ ചെയ്യാനായി ഇന്ദ്രന്‍സിനെ വിളിച്ചിരുന്നത്.
ഈ വളര്‍ച്ചയ്ക്ക് പിന്നിലുള്ളത് ഇന്ദ്രന്‍സിന് അഭിനയത്തോടുള്ള സിദ്ധി കൊണ്ടു തന്നെയാണ്. അതൊരു പക്ഷെ ഈ കാലങ്ങളില്‍ രൂപപ്പെട്ട്, മൂല്യപ്പെടുത്തി വന്ന ഒരു സിദ്ധി തന്നെയാണ്. അതാണ് ഒരു സാധാരണ പ്രേക്ഷകനിലേക്ക് ഇന്ദ്രന്‍സിനെ എത്തിച്ചത്. അതിന് സഹായിച്ച ഒരു ചിത്രമായിരുന്നു ‘ഹോം’. എല്ലാവരുടെയും ഉള്ളില്‍ തട്ടുന്ന ഹോമിലെ കഥാപാത്രമായി ഇന്ദ്രന്‍സിന് മാറാന്‍ കഴിഞ്ഞത് അദ്ദേഹത്തിന്റെ സിദ്ധി കൊണ്ടാണ്. ഹോം എന്ന ചിത്രത്തിന്റെ വിജയത്തിന്റെ ഒരു പ്രധാന കാരണം ഇന്ദ്രന്‍സ് ആ റോള്‍ ചെയ്തു എന്നതു കൊണ്ടാണ്.
Post Your Comments