
കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് ഗായത്രി. സോഷ്യൽ മീഡിയയിലും സജീവമായ താരം ട്രോളുകളിലും നിറഞ്ഞു നിൽക്കാറുണ്ട്. ഇപ്പോൾ, ഗായത്രി ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്. സിനിമയില്‍ അഭിനയിക്കാന്‍ അവസരത്തിന് വേണ്ടി താന്‍ ആരോടും ചാന്‍സ് ചോദിച്ച് നടക്കാറില്ലെന്ന് നടി പറയുന്നു.
പിന്നാലെ, നടന്ന് അവസരം ചോദിക്കുന്നത് ഭയങ്കര ടെന്‍ഷനാണെന്നും, തന്നെ കണ്ടിട്ട് അവസരം തരികയാണെങ്കില്‍ തന്നാല്‍ മതിയെന്നും താരം കൂട്ടിച്ചേർത്തു. കോംപ്രമൈസ് ചെയ്താല്‍ തനിക്ക് അവസരം തരാമെന്ന് പലരും പറഞ്ഞിട്ടുണ്ടെന്നും ഗായത്രി വെളിപ്പെടുത്തി.
സിനിമയില്‍ കണ്ട് ശീലിച്ചിട്ടില്ലാത്ത മുഖമാണ് നസ്‌ലിന്റേത്, ഭയങ്കര ജനുവിനാണ്: വിനീത് വാസുദേവൻ
‘കോംപ്രമൈസ് ചെയ്താല്‍ തനിക്ക് അവസരം തരാമെന്ന് പലരും പറഞ്ഞിട്ടുണ്ട്. അവരോട് താത്പര്യമില്ലെന്ന് പറഞ്ഞു. അത്, ഈ ട്രോള്‍ ചെയ്യുന്ന പോലെ തന്നെയാണ്. ആള്‍ക്കാര് ലൈഫില്‍ എന്തും ചോദിക്കും. നമ്മള്‍ എങ്ങനെ മറുപടി കൊടുക്കുന്നു എന്നതാണ്. ഇല്ല ചേട്ടാ താത്പര്യമില്ല, അല്ലാതെ ഹൗ ഡേര്‍ യു ടോക്ക് ടു മി ലൈക്ക് ദാറ്റ് എന്നൊന്നും ചോദിക്കേണ്ട ആവശ്യമില്ല,’ഗായത്രി വ്യക്തമാക്കി.
Post Your Comments