![](/movie/wp-content/uploads/2022/03/indulekha.jpg)
ഭര്‍ത്താവിന്റെ മരണവും അതിനുശേഷം താന്‍ നേരിട്ട വേദനകളും തുറന്നു പറഞ്ഞ് നടി ഇന്ദുലേഖ. സിനിമയില്‍ തിളങ്ങി നില്ക്കുന്ന സമയത്തും, വ്യക്തി ജീവിതത്തില്‍ ഏറെ വേദനകളും ബുദ്ധിമുട്ടുകളും തനിക്ക് സഹിക്കേണ്ടി വന്നുവെന്നാണ് ഫ്ളവേഴ്സ് ടിവിയിലെ ഒരു കോടി പരിപാടിയില്‍ പങ്കെടുക്കവെ ഇന്ദുലേഖ പറഞ്ഞത്.
ഇന്ദുലേഖയുടെ വാക്കുകൾ :
ലിവര്‍ സിറോസിസ് ബാധിച്ചാണ് ഭര്‍ത്താവ് മരിച്ചത്. ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, തിരിച്ചു വരവ് സാധ്യമല്ലെന്ന് മനസ്സിലായപ്പോള്‍ ഭര്‍ത്താവ് തന്നോട് കാരണമില്ലാതെ ദേഷ്യപ്പെടാന്‍ തുടങ്ങി. ഭര്‍ത്താവിന്റെ മരണ ശേഷം 12 ദിവസം വീട്ടില്‍ എല്ലാവരുമുണ്ടായിരുന്നു. മരണാനന്തര ചടങ്ങുകളൊക്കെയുള്ളതിനാല്‍ വീട് നിറയെ ആളുകളായിരുന്നു. 13ാമത്തെ ദിവസം എല്ലാവരും ഇറങ്ങിപ്പോയപ്പോള്‍ വല്ലാത്തൊരു ഒറ്റപ്പെടലായിരുന്നു. കുറേ ദിവസം ഉറക്കമൊന്നുമുണ്ടായിരുന്നില്ല. ഇടയ്ക്ക് ക്ഷീണം കൊണ്ട് ഉറങ്ങിപ്പോയി. പെട്ടെന്ന് ഉറക്കം ഞെട്ടിയപ്പോള്‍ അടുത്താളില്ല. അതൊരു ഭീകര അവസ്ഥയായിരുന്നു.
ഭര്‍ത്താവിന് അസുഖമായിരുന്ന സമയത്തും അഭിനയിക്കേണ്ടി വന്നിട്ടുണ്ട്. അദ്ദേഹം ഐസിയുവിലായിരുന്ന സമയത്താണ് മെരിലാന്‍ഡിലെ കാര്ത്തികേയന് സാര്‍ വിളിച്ചിട്ട് സീരിയല്‍ ഇയാള്‍ വന്നില്ലെങ്കില്‍ നിന്ന് പോകും എന്ന് പറയുന്നത്. നഴ്സിനോട് എന്റെ അവസ്ഥ പറഞ്ഞ് മനസിലാക്കി കൊടുത്ത്, കുറച്ച് കാശൊക്കെ കൊടുത്താണ് പോയത്. അങ്ങനെയാണ് പോയി മേക്കപ്പിട്ട് അഭിനയിച്ചത്. ഭര്‍ത്താവ് അവിടെ കിടക്കുന്നു, ആ സമയത്തും അവള് മുഖത്ത് ചായം തേച്ച് പോയി അഭിനയിക്കുന്നു എന്നായിരുന്നു ചിലരൊക്കെ തന്നെക്കുറിച്ച് ആ സമയത്ത് പറഞ്ഞിരുന്നത്.
Post Your Comments