InterviewsLatest NewsNEWS

ഒന്നും പരസ്പരം പ്രതീക്ഷിക്കുന്നില്ല, പ്രണയമാണ് ഇപ്പോഴും: ഖുശ്‌ബു

ഇരുപത്തി രണ്ട് വര്‍ഷത്തോളം നീണ്ട ദാമ്പത്യത്തിൽ തങ്ങൾ പരസ്പരം മനസ്സിലാക്കാന്‍ ശ്രമിക്കുകയാണ് ചെയ്തതെന്ന് നടി ഖുശ്‌ബു. തിരിച്ചൊന്നും കിട്ടാത്ത പ്രണയം എന്ന് പറയില്ലേ, അതാണ് തങ്ങളുടേത് എന്നും, ഒന്നും പരസ്പരം പ്രതീക്ഷിക്കുന്നില്ല, പ്രണയമാണ് ഇപ്പോഴും എന്നാണ് ഇന്ത്യഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിൽ താരം പറയുന്നത്.

ഖുശ്‌ബുവിന്റെ വാക്കുകൾ :

വിവാഹ ജീവിതത്തില്‍ അതിജീവിച്ചവരെയാണ് തിരിഞ്ഞു നോക്കുമ്പോള്‍ ഞാന്‍ കാണുന്നത്. സുഹാസിനി മണിരത്നം, പൂര്‍ണിമ ഭാഗ്യരാജ്, രജനികാന്ത് – ലത രജനികാന്ത് അങ്ങനെ ഒരുപാട് പേരുണ്ട്. സത്യം പറഞ്ഞാല്‍ വിവാഹ ജീവിതമെന്ന് പറഞ്ഞാല്‍ അതിജീവിക്കുക തന്നെയാണെന്നാണ് ഖുശ്ബുവിന്റെ നിഗമനം. ഒരു ദാമ്പത്യവും പെര്‍ഫക്ട് അല്ല. സെലിബ്രിറ്റികളുടെയും സാധാരണക്കാരുടെയും എല്ലാം ജീവിതം അങ്ങനെ തന്നെയാണ്. പക്ഷേ താരങ്ങളായത് കൊണ്ട് ഞങ്ങളെ മൈക്രോസ്‌കോപ്പ് വച്ച് ആളുകള്‍ നിരീക്ഷിക്കുന്നുണ്ടെന്ന് മാത്രം

എന്റെ ഭര്‍ത്താവ് ഒരിക്കലും ഒരു പബ്ലിക് പേഴ്സണ്‍ അല്ല. പബ്ലിക് ആയി എന്തെങ്കിലും പരിപാടി ഉണ്ടെന്ന് പറഞ്ഞാല്‍ പനിയാണെന്ന് പറഞ്ഞ് വാതില്‍ അടച്ചിരിക്കുന്ന സ്വഭാവമാണ്. എന്നാല്‍ ഞാന്‍ അതിന് നേരെ വിപരീതമാണ്. രണ്ടാളും തീര്‍ത്തും വിപരീത ദിശയില്‍ സഞ്ചരിക്കുന്ന ആളുകളാണ്. അതുകൊണ്ടാണ് ഞങ്ങളുടെ ദാമ്പത്യ ജീവിതം ഇത്ര മനോഹരമായി പോകുന്നതെന്നാണ് ഖുശ്ബു പറയുന്നത്. റൊമാന്‍സിന്റെ കാര്യവും അങ്ങനെ തന്നെയാണ്. ഞാന്‍ വളരെ അധികം റൊമാന്റികാണ്. എന്നാല്‍ എന്റെ ഭര്‍ത്താവിന് റൊമാന്റിക്കിന്റെ ആദ്യത്തെ അക്ഷരം ആര്‍ ആണെന്ന് പോലും അറിയില്ല. കാന്റില്‍ ലൈറ്റ് ഡിന്നറിന് പോകാമെന്ന് പറഞ്ഞാല്‍, ശരിക്കും മുഖം പോലും പരസ്പരം കാണില്ല. അതിനെന്തിനാ പോകുന്നത് എന്ന് ചോദിക്കും. റൊമാന്റിക് ഡ്രൈവ് പോകാമെന്ന് പറഞ്ഞാല്‍, അതിലും സുഖം വീട്ടിലല്ലേ എന്ന് ചോദിക്കും. മഴ നനയാമെന്ന് പറഞ്ഞാലുമൊക്കെ അദ്ദേഹം അതില്‍ നിന്നും മാറി നില്‍ക്കുകയേ ചെയ്യുകയുള്ളു.

ഇരുപത്തി രണ്ട് വര്‍ഷത്തോളം നീണ്ട ദാമ്പത്യത്തില്‍ ഞങ്ങള്‍ പരസ്പരം മനസ്സിലാക്കാന്‍ ശ്രമിക്കുകയാണ് ചെയ്തത്. തിരിച്ചൊന്നും കിട്ടാത്ത പ്രണയം എന്ന് പറയില്ലേ, അതാണ് ഞങ്ങളുടേത്. ഒന്നും പരസ്പരം പ്രതീക്ഷിക്കുന്നില്ല. പ്രണയമാണ് ഇപ്പോഴും. അഞ്ച് വര്‍ഷം പ്രണയിച്ചതിന് ശേഷമാണ് വിവാഹിതരാവുന്നത്. വിവാഹം കഴിഞ്ഞിട്ട് 22 വര്‍ഷം. ഈ ഇരുപത്തിയേഴ് വര്‍ഷക്കാലവും ഞാന്‍ തന്നെയാണ് അദ്ദേഹത്തെ വിളിച്ചുണര്‍ത്തുന്നത്. എവിടെ പോയാലും ഫോണ്‍ വിളിച്ചാണെങ്കിലും എഴുന്നേല്‍പിക്കും.

 

shortlink

Post Your Comments


Back to top button