മഹാനടന്‍ തിലകന്റെ മകന്‍ എന്ന പേരിലുപരി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് എന്ന നിലയിൽ തെന്നിന്ത്യയില്‍ തന്നെ അറിയപ്പെടുന്ന താരമാണ് ഷോബി തിലകൻ. എസ് എസ് രാജമൗലി അടക്കമുള്ള നിരവധി ഇതിഹാസതുല്യരായ സംവിധായകര്‍ക്കൊപ്പം ചേര്‍ന്ന് നിരവധി ചിത്രങ്ങള്‍ക്ക് താരം ശബ്ദം നൽകിയിട്ടുണ്ട്. രാജമൗലിയുടെ മിക്ക സിനിമകളും മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യുമ്പോള്‍ പ്രധാന കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കാറുള്ളത് ഷോബിയാണ്. രാജമൗലി ചിത്രം ബാഹുബലിയില്‍ വില്ലന്‍ കഥാപാത്രമായ പല്‍വാല്‍ ദേവന് ശബ്ദം നല്‍കിയത് ഷോബിയാണ്. എന്നാല്‍ താന്‍ ആദ്യം ബാഹുബലിക്ക് വേണ്ടിയാണ് ഡബ്ബ് ചെയ്യാന്‍ പോയതെന്നും, ഒടുവില്‍ പല്‍വാല്‍ദേവന് വേണ്ടി ഡബ്ബ് ചെയ്യേണ്ടി വരികയാണെന്നുമാണ് ജിഞ്ചര്‍ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ഷോബി പറയുന്നത്.
ഷോബിയുടെ വാക്കുകൾ :
പല്‍വാല്‍ ദേവന് ചെയ്തതിന് ശേഷം ബാഹുബലിയുടെ അച്ഛന്‍ ബാഹുബലിയുണ്ടല്ലോ, അവര്‍ക്ക് വേണ്ടിയും എന്നെക്കൊണ്ട് ഡബ്ബ് ചെയ്യിച്ചു. പല്‍വാല്‍ദേവനായുള്ള കോമ്പിനേഷന്‍ സീനുകളും ഞാന്‍ ചെയ്തു. ശരിക്കും ബാഹുബലിയെയാണ് എന്നെക്കൊണ്ട് ചെയ്യാന്‍ ഉദ്ദേശിച്ചത്. പക്ഷേ അതെന്താണ് ചെയ്യാന്‍ പറ്റാതെ വന്നതെന്ന് പറഞ്ഞാല്‍, ഞാന്‍ ബാഹുബലിക്ക് ചെയ്താല്‍ പല്‍വാല്‍ദേവന് വേറെ ആര് ചെയ്യും എന്ന പ്രശ്‌നമുണ്ടായിരുന്നു.
പല്‍വാല്‍ ദേവന്‍ കുറച്ചുകൂടി കട്ട വോയ്‌സില്‍ നിക്കണം. വില്ലന്‍ കുറച്ചു കയറിയാല്‍ മാത്രമല്ലേ നായകന് നായകനാവാന്‍ സാധിക്കൂ. ബാഹുബലിക്ക് വേറെ ആരെക്കൊണ്ട് വേണമെങ്കിലും ചെയ്യിക്കാമെന്നും എന്നാല്‍ പല്‍വാല്‍ ദേവന് താന്‍ തന്നെ ഡബ്ബ് ചെയ്യണമെന്ന് അവര്‍ പറയുകയായിരുന്നു.
Post Your Comments