InterviewsLatest NewsNEWS

കഥാപാത്രത്തിനുണ്ടാകുന്ന അസ്വസ്ഥത പ്രേക്ഷകര്‍ക്കുണ്ടാകുന്നു എന്നതിലാണ് വിജയം: റോഷൻ ആൻഡ്രൂസ്

മുംബൈ പോലീസ് എന്ന സിനിമ താൻ ചെയ്തപ്പോൾ ‘തനിക്ക് നാണമില്ലേ ഇങ്ങനെയൊരു പടം ചെയ്യാന്‍’ എന്ന് ചോദിച്ചവരുണ്ടെന്ന് സംവിധായകൻ റോഷൻ ആൻഡ്രൂസ്. മനോരമയുമായുള്ള അഭിമുഖത്തിലാണ് സംവിധായകന്‍ എന്ന നിലയില്‍ ഈയൊരു കാലഘട്ടത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ വിലയിരുത്തൽ.

സംവിധായകന്റെ വാക്കുകൾ :

2013ല്‍ മുംബൈ പൊലീസുമായി വന്നപ്പോള്‍, ‘തനിക്ക് നാണമില്ലേ ഇങ്ങനെയൊരു പടം ചെയ്യാന്‍’ എന്ന് ചോദിച്ചവരുണ്ട്. എന്നാല്‍ ഇപ്പോള്‍ വര്‍ഷങ്ങള്‍ക്കു ശേഷം ആ സിനിമയെക്കുറിച്ച് ആളുകള്‍ സംസാരിക്കുന്നു. സല്യൂട്ടില്‍ വില്ലനെ കാണിക്കുന്നില്ല എന്നത് ഒരു വലിയ പ്രശ്‌നമായി പലരും പറയുന്നുണ്ട്. അവര്‍ ആ സമയത്ത് അരവിന്ദ് കരുണാകരന്റെ മാനസികാവസ്ഥയിലേക്ക് എത്തുകയാണ്.

ഇത്ര നാള്‍ തേടി നടന്ന കുറ്റവാളിയെ കാണാന്‍ കഴിയുന്നില്ല. അരവിന്ദ് കരുണാകരന്റെ മാനസികാവസ്ഥയിലേക്ക് എത്തുന്ന പ്രേക്ഷകന് ഉണ്ടാകുന്ന ആ അന്ധാളിപ്പാണ് അരവിന്ദിനും ഉണ്ടായിരിക്കുന്നത്. അതാണ് ആ സിനിമയില്‍ കൊണ്ടു വരാന്‍ ശ്രമിച്ചത്. അതില്‍ സിനിമ വിജയിച്ചു. കഥാപാത്രത്തിനുണ്ടാകുന്ന അസ്വസ്ഥത പ്രേക്ഷകര്‍ക്കുണ്ടാകുന്നു എന്നതിലാണ് വിജയം. രണ്ടാമതോ മൂന്നാമതോ ഒക്കെ സിനിമ കാണുമ്പോഴാണ് ഇതിന്റെ പല കാര്യങ്ങളും ഒരു പുസ്തകം വായിക്കുന്നതു പുതിയ അനുഭവങ്ങള്‍ പ്രേക്ഷകര്‍ക്കു നല്‍കുന്നത്. അതുകൊണ്ടാണ് സിനിമ ഒടിടിക്ക് നല്‍കിയത്.

shortlink

Related Articles

Post Your Comments


Back to top button