GeneralLatest NewsMollywoodNEWS

ഭാഷാപ്രയോഗം ഒട്ടും വ്യക്തിപരമായിരുന്നില്ല : മാധ്യമ പ്രവര്‍ത്തകയോട് ക്ഷമ ചോദിച്ച്‌ നടന്‍

വിഷമം നേരിട്ടതില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു.

കൊച്ചി: വി.കെ.പ്രകാശ് സംവിധാനം ചെയ്ത ഒരുത്തീ സിനിമയുടെ പ്രമോഷന്റെ ഭാഗമായി സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തിൽ, നടൻ വിനായകൻ നടത്തിയ പരാമർശം വലിയ ചർച്ചയായി. മീ ടൂ സംബന്ധിച്ച തന്റെ വാദങ്ങളെ സമര്‍ത്ഥിക്കാന്‍ വേണ്ടി വിനായകന്‍ മാധ്യമപ്രവര്‍ത്തകയെ കൈ ചൂണ്ടി നടത്തിയ പരാമര്‍ശത്തിൽ ഇപ്പോൾ മാപ്പ് പറഞ്ഞിരിക്കുകയാണ് താരം.

ആ ‘പെണ്ണിനോട് സെക്സ് ചെയ്യണമെന്ന് തോന്നിയാല്‍ ഞാന്‍ ചോദിക്കും, അവര്‍ നോ പറയുകയാണെങ്കില്‍ ഓകെ,’ എന്നാണ് വിനായകന്‍ പറഞ്ഞത്. മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ നടത്തിയ അപകീര്‍ത്തി പരാമര്‍ശത്തില്‍ വിനായകന്‍ ഖേദം പ്രകടിപ്പിച്ചിരിക്കുകയാണ്. തന്റെ ഭാഷാപ്രയോഗത്തില്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് വിഷമം നേരിട്ടതില്‍ ക്ഷമ ചോദിക്കുന്നുവെന്നാണ് വിനായകന്റെ വാക്കുകൾ.

read also: പബ്ലിക് ഫിഗര്‍ ആയത് കൊണ്ട് ബോഡി ഷെയിമിങ് താങ്ങാവുന്നതിലും ഭീകരമായിരുന്നു: ജ്യോത്സ്‌ന

വിനായകന്റെ പോസ്റ്റ് ഇങ്ങനെ:

നമസ്‌കാരം ,

ഒരുത്തി സിനിമയുടെ പ്രചരണാര്‍ത്ഥം നടന്ന പത്രസമ്മേളനത്തിനിടെ ചില സംസാരത്തില്‍ ഞാന്‍ ഉദ്ദേശിക്കാത്ത മാനത്തില്‍ മാധ്യമ പ്രവര്‍ത്തകയായ ഒരു സഹോദരിക്ക് എന്റെ ഭാഷാപ്രയോഗത്തിന്മേല്‍ ഒട്ടും വ്യക്തിപരമായിരുന്നില്ല…വിഷമം നേരിട്ടതില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button