നടൻ വിനായകന്റെ പ്രസ്താവനയ്ക്കെതിരെ സമൂഹമാധ്യമത്തിൽ പ്രതിഷേധം ശക്തമാകുകയാണ്. ഒരുത്തീ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന മാധ്യമ സമ്മേളനത്തിൽ വിനായകൻ ‘എനിക്ക് 10 പെണ്ണുങ്ങളുമായി ഫിസിക്കൽ റിലേഷൻഷിപ്പ് ഉണ്ടായിട്ടുണ്ട്, ഈ 10 പേരോടും ഞാനാണ് ആവശ്യപ്പെട്ടത്..’ എന്ന് മീ ടു ആരോപണങ്ങളെ പരിഹസിക്കുന്ന തരത്തിൽ പറഞ്ഞ വാക്കുകളെ മാധ്യമ പ്രവർത്തകരും നടി നവ്യ നായരും ആ സമയം എതിർക്കാത്തത് സോഷ്യൽ മീഡിയ ചൂണ്ടിക്കാണിച്ചിരുന്നു. ഈ വിഷയത്തിൽ ഇപ്പോൾ മഞ്ജു വാര്യരെയും നവ്യ നായരെയും പരിഹസിക്കുകയാണ് കേരള ഹൈക്കോടതിയിൽ അഭിഭാഷകയായ സംഗീത ലക്ഷ്മണ.
സംഗീതയുടെ വാക്കുകൾ ഇങ്ങനെ..
‘രണ്ട് പേരും കൂടി വർക്ക് ചെയ്താൽ കുടുംബകാര്യം ആര് നോക്കും, മോൻ്റെ കാര്യം ആര് നോക്കും?’ എന്ന് ബിജു മേനോൻ ചോദിക്കുമ്പോൾ അടുത്തിരുന്ന് കൊണ്ട് ഇളിക്കുന്ന മഞ്ജു വാര്യര്‍.
‘എനിക്ക് 10 പെണ്ണുങ്ങളുമായി ഫിസിക്കൽ റിലേഷൻഷിപ്പ് ഉണ്ടായിട്ടുണ്ട്, ഈ 10 പേരോടും ഞാനാണ് ആവശ്യപ്പെട്ടത്. ഒരു പെണ്ണുമായി ശാരീരികബന്ധത്തിൽ ഏർപ്പെടണമെങ്കിൽ നിങ്ങൾ എന്ത് ചെയ്യും’ എന്നും മറ്റും വിനായകൻ ചോദിക്കുമ്പോൾ ഒപ്പമിരുന്ന് കൊണ്ട് ഇളിക്കുന്ന നവ്യാ നായര്‍.
ഈയമ്മമാര് രണ്ടുപേരുമാണ് മലയാള സിനിമയിലെ പെൺപോരാട്ടത്തിൻ്റെ, പെൺകരുത്തിൻ്റെ, പോറാട്ട്നടനത്തിൻ്റെ മുൻനിര മാതൃകകള്‍!
# ഫീലിംഗ്: എന്ത് ഇൻ്റെണൽ കമ്മിറ്റി ഉണ്ടാക്കീറ്റ് എന്ത് കാര്യം ന്ന്??
Post Your Comments