കേരളത്തിന്റെ അഭിമാന പദ്ധതിയായി ഇടതു സർക്കാർ ഉയർത്തികാട്ടുന്ന കെ റെയിലിനു നേരെ വലിയ പ്രതിഷേധമാണ് നടക്കുന്നത്. പദ്ധതിയുടെ നടത്തിപ്പിനായി സർക്കാർ സ്ഥലമെടുത്ത് കല്ലിടുമ്പോൾ, അത് പിഴുതു പ്രതിഷേധിക്കുകയാണ് ബിജെപിയും യുഡിഎഫും. ഈ പദ്ധതിയുടെ പേരിൽ രാഷ്ട്രീയ പോരുകൾ സൈബർ ഇടങ്ങളിൽ പോലും ഉയരുന്ന സാഹചര്യത്തിൽ, കേരളത്തിൽ കെ റെയലിന് ബദലായി കോവളം മുതൽ കാസർക്കോട് വരെ ജലപാത പ്രാവർത്തികമാക്കണമെന്ന അഭിപ്രായവുമായി നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്.
read also: പഞ്ചപാണ്ഡവര്ക്കിടയിൽ നില്ക്കുന്ന പാഞ്ചാലി: വിവാദങ്ങള്ക്കിടെ ഫേസ്ബുക്ക് പോസ്റ്റുമായി വിനായകന്
പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം
K- Rail നു ബദലായി കോവളം മുതൽ കാസർക്കോട് വരെ ജലപാത പ്രായോഗികം ആക്കുന്നതിനെ കുറിച്ച് ചിന്തിക്കണം . ആകെ വെറും 2,300 കോടി മാത്രമേ ചെലവ് വരുന്നുള്ളൂ . ജലപാതകൾ വഴിയുള്ള ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്ര ഗവൺമെന്റ് നടത്തുന്ന ശ്രമങ്ങളുടെ ഫലമായി ഉൾനാടൻ ജലഗതാഗതത്തിലൂടെയും (IWT) തീരദേശ ജലപാതകളിലൂടെയും ചരക്ക് ഗതാഗതം വർദ്ധിച്ചു വരികയാണ്. തീരദേശ ജലപാതകൾ 2014-15 മുതൽ 2020-21 വരെയുള്ള കാലയളവിൽ 2.76 മടങ്ങ് വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട് .
അതിവേഗ ജലപാത വന്നാൽ യാത്രാ സൗകര്യതോടൊപ്പോം വിനോദ യാത്രയും, ചരക്ക് ഗതാഗതം എളുപ്പം ആക്കുവാനും നല്ലതാണ് . 1978 ലാണ് ആസ്ട്രേലിയയിൽ മണിക്കൂറിൽ 511 KM /hour ഓടുന്ന സ്പീഡ് boat നിലവിൽ വന്നു. അതുപോലെയുള്ള ജലപാത കേരളത്തിൽ വന്നാൽ കാസർഗോഡ് നിന്നും തിരുവനന്തപുരത്ത് വെറും ഒരു മണിക്കൂറിൽ എത്തും. Ken Warby ഉണ്ടാക്കിയ the spirit of Australia ആണ് ഇത്രയും വേഗതയിൽ പോകുന്നത് . ജലപാത പോകുന്ന വഴിയിൽ വലിയ വികസനവും നടക്കും.
ലോകത്ത് ഫ്രാൻസ് , Germany, Belgium, Netherland, Russia എന്നീ രാജ്യങ്ങളിൽ 4,800 KM വരെയുള്ള ജലപാത വളരെ വിജയകരമായി പോകുന്നുണ്ട്. The Rhines waterways , മെഡിറ്ററേനിയൻ sea to English Channel , Rhine to Atlantic Ocean etc പ്രധാന ജലപാതകൾ ആണ് .
ഇന്ത്യയിൽ ഗംഗ, ബ്രംഹ്മപുത്ര, യമുന നദികളിൽ ജലപാത ജോലികളിൽ മുന്നോട്ട് പോയി കൊണ്ടിരിക്കുന്നു.ബർമയിൽ 800 KM ജലപാതയുണ്ട്.
(വാൽകഷ്ണം .. കേരളത്തിൽ ജല ഗതാഗതം വന്നാൽ ഇപ്പോൾ K-Rail കാരണം ഉണ്ടാകുന്ന പ്രശ്നങ്ങൾ കുറക്കാം . വെറും 2300 കോടി മാത്രം ചെലവു വരൂ ..)
Pl comment by Santhosh Pandit (പണ്ഡിറ്റൊന്നും വെറുതെ പറയാറില്ല, പറയുന്നതൊന്നും വെറുതെ ആകാറുമില്ല…പണ്ഡിറ്റിനെ പോലെ ആരും ഇല്ല)
Post Your Comments